Jump to content

"ബനശങ്കരി അമ്മ ക്ഷേത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Coordinates: 15°53′14″N 75°42′18″E / 15.88722°N 75.70500°E / 15.88722; 75.70500
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Content deleted Content added
വരി 54: വരി 54:
[[File:Courtyard of the Banashankari temple with ventilation towers or deepa stamba.JPG|thumb|Courtyard of the Banashankari temple with ''deepa stamba''s, lamp towers]]
[[File:Courtyard of the Banashankari temple with ventilation towers or deepa stamba.JPG|thumb|Courtyard of the Banashankari temple with ''deepa stamba''s, lamp towers]]
എല്ലാ വർഷവും രഥയാത്ര നടക്കുന്ന വേളയിൽ മൂന്നു ആഴ്ചകൾ ക്ഷേത്ര പരിസരത്തിൽ നടക്കുന്ന ഒരു മതപരമായ സാംസ്കാരിക ആഘോഷമാണ് ബനശങ്കരി ജത്രേ ('ജത്ര' എന്നത് ഒരു 'മേള' എന്നാണ്). പുഷ്യ മാസത്തിൻറെ എട്ടാം ദിവസം ആരംഭിക്കുന്ന ഉത്സവം പൗർണ്ണമി ദിനത്തിൽ ആഘോഷിക്കുന്നു. അത്തരമൊരു ഉത്സവത്തിന്റെ ആരംഭം സ്ഥിരീകരിക്കുന്നതിന് മുൻകാല വിവരങ്ങൾ ഒന്നും തന്നെ ലഭ്യമല്ല, പക്ഷേ ഏതാണ്ട് 200 വർഷം മുമ്പാണ് തുടങ്ങിയതെന്ന് അനുമാനിക്കപ്പെടുന്നു. കർണാടകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർത്ഥാടകരും അയൽസംസ്ഥാനമായ [[മഹാരാഷ്ട്ര]]യിൽ നിന്നുമുള്ള വിവിധ മത വിശ്വാസങ്ങളിൽ പെട്ടവർ ഉത്സവാഘോഷങ്ങൾക്കായി ഒത്തുകൂടുന്നു. ഉത്സവസമയം വിവാഹങ്ങളുറപ്പിക്കുന്നതിനും കാർഷികപണിയായുധങ്ങൾ വാങ്ങുന്നതിനും പറ്റിയ സമയമാണെന്ന് തദ്ദേശീയർ വിശ്വസിക്കുന്നു. സാംസ്കാരിക പരിപാടികൾ (സംഗീതം, നാടകം, സർക്കസ്) വലിയ ഗ്രാമീണ സമുദായക്കാർ പരിപാടികൾ സംഘടിപ്പിക്കുന്നു. ഈ സ്ഥലത്തെ സംഘങ്ങൾ ആരാധന നടത്തുകമാത്രമല്ല അവരുടെ പ്രിയപ്പെട്ട ആരാധനാമൂർത്തിയുടെ ഉത്സവം രസകരവും ആവേശപൂർവ്വവും കൊണ്ടാടുന്നു. വിവിധ സമുദായങ്ങളിലെ ജനങ്ങൾ തമ്മിലുള്ള സാംസ്കാരിക ബന്ധത്തെ ഇത് സൂചിപ്പിക്കുന്നു. ഉത്സവകാലത്ത് സിന്ദൂരം, വസ്ത്രങ്ങൾ, പവിത്രമായ ചരടുകൾ, മധുരപലഹാരങ്ങൾ, ബനശങ്കരി ദേവിയുടെ ചിത്രങ്ങൾ തുടങ്ങിയവ വില്ക്കുന്ന മുസ്ലിം സമുദായക്കാർ നടത്തുന്ന നിരവധി കടകളും ചെറിയ മാടക്കടകളും ഇവിടത്തെ പ്രത്യേക സവിശേഷതയാണ്. ഈ വേദിയിൽ മറ്റൊരു രസകരമായ വിപണി ഹോളിയാലൂരും ചുറ്റുമുള്ള പ്രദേശങ്ങളിലും ഉള്ള കൈവേലക്കാർ ശ്രദ്ധാപൂർവ്വം തയ്യാറാക്കിയ കൊത്തുപണികൾ ചെയ്ത വാതിലുകളുടെ ചട്ടക്കൂടും [[അക്കേഷ്യ]]യിലും മറ്റ് ഇനം മരങ്ങളിലും, [[തേക്ക്|തേക്കിൻ]] തടിയിലും നിർമ്മിച്ച വാതിലുകളുടെയും വിൽപ്പനയാണ്. ഈ ഉത്സവകാലത്ത് നടക്കുന്ന കന്നുകാലി മേളയിൽ വെളുത്ത കാളകളുടെ വിൽപന ഈ കന്നുകാലി മേളയുടെ പ്രത്യേകതയാണ്. <ref name = hindu/><ref name=group/><ref name=fervor/><ref>{{Cite web|url=http://karnatakaonline.in/Profile/Culture/festivals.asp|title=Fairs & Festivals|accessdate=2009-07-13|archive-url=https://web.archive.org/web/20090425173659/http://karnatakaonline.in/Profile/Culture/festivals.asp|archive-date=25 April 2009|dead-url=yes}}</ref>
എല്ലാ വർഷവും രഥയാത്ര നടക്കുന്ന വേളയിൽ മൂന്നു ആഴ്ചകൾ ക്ഷേത്ര പരിസരത്തിൽ നടക്കുന്ന ഒരു മതപരമായ സാംസ്കാരിക ആഘോഷമാണ് ബനശങ്കരി ജത്രേ ('ജത്ര' എന്നത് ഒരു 'മേള' എന്നാണ്). പുഷ്യ മാസത്തിൻറെ എട്ടാം ദിവസം ആരംഭിക്കുന്ന ഉത്സവം പൗർണ്ണമി ദിനത്തിൽ ആഘോഷിക്കുന്നു. അത്തരമൊരു ഉത്സവത്തിന്റെ ആരംഭം സ്ഥിരീകരിക്കുന്നതിന് മുൻകാല വിവരങ്ങൾ ഒന്നും തന്നെ ലഭ്യമല്ല, പക്ഷേ ഏതാണ്ട് 200 വർഷം മുമ്പാണ് തുടങ്ങിയതെന്ന് അനുമാനിക്കപ്പെടുന്നു. കർണാടകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർത്ഥാടകരും അയൽസംസ്ഥാനമായ [[മഹാരാഷ്ട്ര]]യിൽ നിന്നുമുള്ള വിവിധ മത വിശ്വാസങ്ങളിൽ പെട്ടവർ ഉത്സവാഘോഷങ്ങൾക്കായി ഒത്തുകൂടുന്നു. ഉത്സവസമയം വിവാഹങ്ങളുറപ്പിക്കുന്നതിനും കാർഷികപണിയായുധങ്ങൾ വാങ്ങുന്നതിനും പറ്റിയ സമയമാണെന്ന് തദ്ദേശീയർ വിശ്വസിക്കുന്നു. സാംസ്കാരിക പരിപാടികൾ (സംഗീതം, നാടകം, സർക്കസ്) വലിയ ഗ്രാമീണ സമുദായക്കാർ പരിപാടികൾ സംഘടിപ്പിക്കുന്നു. ഈ സ്ഥലത്തെ സംഘങ്ങൾ ആരാധന നടത്തുകമാത്രമല്ല അവരുടെ പ്രിയപ്പെട്ട ആരാധനാമൂർത്തിയുടെ ഉത്സവം രസകരവും ആവേശപൂർവ്വവും കൊണ്ടാടുന്നു. വിവിധ സമുദായങ്ങളിലെ ജനങ്ങൾ തമ്മിലുള്ള സാംസ്കാരിക ബന്ധത്തെ ഇത് സൂചിപ്പിക്കുന്നു. ഉത്സവകാലത്ത് സിന്ദൂരം, വസ്ത്രങ്ങൾ, പവിത്രമായ ചരടുകൾ, മധുരപലഹാരങ്ങൾ, ബനശങ്കരി ദേവിയുടെ ചിത്രങ്ങൾ തുടങ്ങിയവ വില്ക്കുന്ന മുസ്ലിം സമുദായക്കാർ നടത്തുന്ന നിരവധി കടകളും ചെറിയ മാടക്കടകളും ഇവിടത്തെ പ്രത്യേക സവിശേഷതയാണ്. ഈ വേദിയിൽ മറ്റൊരു രസകരമായ വിപണി ഹോളിയാലൂരും ചുറ്റുമുള്ള പ്രദേശങ്ങളിലും ഉള്ള കൈവേലക്കാർ ശ്രദ്ധാപൂർവ്വം തയ്യാറാക്കിയ കൊത്തുപണികൾ ചെയ്ത വാതിലുകളുടെ ചട്ടക്കൂടും [[അക്കേഷ്യ]]യിലും മറ്റ് ഇനം മരങ്ങളിലും, [[തേക്ക്|തേക്കിൻ]] തടിയിലും നിർമ്മിച്ച വാതിലുകളുടെയും വിൽപ്പനയാണ്. ഈ ഉത്സവകാലത്ത് നടക്കുന്ന കന്നുകാലി മേളയിൽ വെളുത്ത കാളകളുടെ വിൽപന ഈ കന്നുകാലി മേളയുടെ പ്രത്യേകതയാണ്. <ref name = hindu/><ref name=group/><ref name=fervor/><ref>{{Cite web|url=http://karnatakaonline.in/Profile/Culture/festivals.asp|title=Fairs & Festivals|accessdate=2009-07-13|archive-url=https://web.archive.org/web/20090425173659/http://karnatakaonline.in/Profile/Culture/festivals.asp|archive-date=25 April 2009|dead-url=yes}}</ref>

ഉത്സവ സമയത്ത് ക്ഷേത്രവും പട്ടണവും നൂറുകണക്കിന് ഇനം പുഷ്പങ്ങളും ഇലകളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ബന്ദാഷ്ടമി ദിനത്തിൽ ആരംഭിക്കുന്ന മേളയിൽ പല്ലെഡ ഹബ്ബ അല്ലെങ്കിൽ വെജിറ്റബിൾ ഉത്സവം പച്ചക്കറി ഉപയോഗിച്ച് ഉണ്ടാക്കിയ 108 ഇനം ഭക്ഷണ വസ്തുക്കൾ (പ്രാദേശിക ഭാഷയിൽ 'ബാസി' എന്ന് വിളിക്കുന്നു) ദേവതയ്ക്ക് സമർപ്പിച്ചുകൊണ്ട് ആരംഭിക്കുന്നു.<ref name=kannada/><ref name=fervor/>

ക്ഷേത്ര തടാകത്തിൽ നടക്കുന്ന തെപ്പോത്സവം (ബോട്ട് ഉത്സവം) ആഘോഷത്തിന്റെ പ്രത്യേകതയാണ്. ഈ വേളയിൽ മാതാപിതാക്കൾ പുതുതായി ജനിച്ച കുഞ്ഞുങ്ങൾക്ക് ദേവതയുടെ അനുഗ്രഹം ലഭിക്കാൻ വേണ്ടി വാഴത്തണ്ട് കൊണ്ട് നിർമ്മിച്ച ബോട്ടുകൾ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് ഭാഗ്യം ലഭിക്കുമെന്ന വിശ്വാസത്തിൽ തടാകത്തിലൂടെ ഒഴുക്കുന്നു. <ref name=fervor/>


==അവലംബം==
==അവലംബം==

09:46, 4 ജൂൺ 2019-നു നിലവിലുണ്ടായിരുന്ന രൂപം

Banashankari Devi Temple, Badami, Cholachagudda
ബനശങ്കരി അമ്മ ക്ഷേത്രം is located in Karnataka
ബനശങ്കരി അമ്മ ക്ഷേത്രം
Location in Karnataka
അടിസ്ഥാന വിവരങ്ങൾ
സ്ഥലംBadami
നിർദ്ദേശാങ്കം15°53′14″N 75°42′18″E / 15.88722°N 75.70500°E / 15.88722; 75.70500[1]
മതവിഭാഗംഹിന്ദുയിസം
ആരാധനാമൂർത്തിShakambhari or Banashankari, form of goddess Parvati
ആഘോഷങ്ങൾBanashankari jatre
ജില്ലBagalkot
സംസ്ഥാനംKarnataka
രാജ്യംIndia
വെബ്സൈറ്റ്http://www.badamibanashankari.org/
വാസ്തുവിദ്യാ വിവരങ്ങൾ
വാസ്തുവിദ്യാ തരംDravidian architecture
സ്ഥാപകൻOriginally Chalukyas
പൂർത്തിയാക്കിയ വർഷം18th century (current structure), original temple 7th century

കർണാടകയിലെ ബഗൽകോട്ട് ജില്ലയിൽ ബദാമിക്ക് സമീപമുള്ള ചോളചഗട്ടിൽ സ്ഥിതിചെയ്യുന്ന ഒരു ഹിന്ദുക്ഷേത്രമാണ് ബനശങ്കരി ക്ഷേത്രം എന്നും അറിയപ്പെടുന്ന ബനശങ്കരി അമ്മ ക്ഷേത്രം (Kannada: ಬನಶಂಕರಿ ಅಮ್ಮನ ದೇವಸ್ಥಾನ) തിലകരണ്യ വനത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ ഈ ക്ഷേത്രം ബനശങ്കരി അഥവാ വനശങ്കരി എന്നാണ് അറിയപ്പെടുന്നത്. ക്ഷേത്രം പ്രതിഷ്ഠ ദേവി പാർവതിയുടെ അവതാരമായ ശകാംഭരി (കന്നഡ: ಶಾಕಾಂಬರಿ) എന്നറിയപ്പെടുന്നു.

കർണാടകയിൽ നിന്നും അയൽ സംസ്ഥാനമായ മഹാരാഷ്ട്രയിൽ നിന്നും ഭക്തരെ ആകർഷിക്കുന്ന ഒരു ക്ഷേത്രമാണിത്. ഏഴാം നൂറ്റാണ്ടിൽ ഈ ക്ഷേത്രം നിർമ്മിച്ച ബദാമി ചാലൂക്യ രാജാക്കന്മാരുടെ കുലദേവത ബനശങ്കരിയായിരുന്നു. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ബനശങ്കരി ജത്രെ എന്നറിയപ്പെടുന്ന വാർഷികോത്സവം ആഘോഷിക്കുന്നു. ആഘോഷങ്ങളിൽ സാംസ്കാരിക പരിപാടികൾ, ബോട്ട് ഉത്സവം, രഥയാത്ര എന്നിവയുൾപ്പെടുന്നതു കൂടാതെ ക്ഷേത്ര ദേവതയെ ഒരു രഥത്തിൽ നഗരത്തിനു ചുറ്റും പ്രദക്ഷിണം നടത്തുന്നു.

പദോല്പത്തി

ബനശങ്കരി അഥവാ വനശങ്കരി, സംസ്കൃതം: വന ("വനം"), ശങ്കരി (ശിവപത്നി, പാർവതി) എന്നിങ്ങനെ രണ്ട് സംസ്കൃത പദങ്ങൾ കൂടിച്ചേരുന്നതാണ്. തിലകരണ്യ വനത്തിൽ സ്ഥിതി ചെയ്യുന്നതിനാൽ ഈ ക്ഷേത്രം ബനശങ്കരി അഥവാ വനശങ്കരി എന്നാണ് അറിയപ്പെടുന്നത്. വന-ബന എന്ന രൂപാന്തരീകരണം, കന്നഡയിൽ സംസ്കൃത വാക്കുകളിൽ നിന്ന് കടമെടുത്ത രണ്ടു പദങ്ങളാണ്. "പച്ചക്കറി ദേവി" എന്നർത്ഥം വരുന്ന ശകാംബരി ആണ് മറ്റൊരു ജനപ്രീതിയുള്ള പേര്. ശകാ, അംബരി എന്നീ രണ്ടു വാക്കുകൾ ചേരുന്നതിലൂടെ ഇത് രൂപംകൊള്ളുന്നു. സംസ്കൃതത്തിൽ, ശകാ എന്നുവെച്ചാൽ പച്ചക്കറികളോ സസ്യഭക്ഷണങ്ങളോ ആണ്. അംബരി എന്നാൽ അർത്ഥം "one who wears or bears to the hungry." കൂടുതൽ വിശദീകരണങ്ങളാണെങ്കിൽ, ശകായിൽ നിന്നും "ശകാംബരി" റൂട്ട് ഭ്രിയോടൊപ്പം ചേർത്തു ഉപയോഗിക്കുന്നു. (ശകാ= പച്ചക്കറികൾ, ഭക്ഷണം, റൂട്ട് ഭ്രി = പോഷണം).

ബാലവ്വ, ബനദവ്വ, സൺകാവ്വ, ശിരാവന്തി, ചൗഡമ്മ, വനദുർഗ എന്നീ പേരുകളിൽ ദേവതയെ നാട്ടുകാർ വിളിക്കുന്നു. ദുർഗാദേവിയുടെ ആറാമത്തെ അവതാരമാണ് ബനശങ്കരി എന്ന് പറയപ്പെടുന്നു.[2][3][4]

ചരിത്രം

A complete view of Banashankari temple complex in 1855

ചരിത്രകാരന്മാർ യഥാർത്ഥ ക്ഷേത്രം 7-ാം നൂറ്റാണ്ടിലെ കല്യാണി ചാലൂക്യ കാലഘട്ടത്തിലെ ജഗദകമല്ല I 603 എ.ഡി.യിൽ (എപ്പിഗ്രാഫിക് ലിഖിതങ്ങൾ പ്രകാരം) ദേവതയുടെ പ്രതിമ സ്ഥാപിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു. 1750- ൽ മറാത്ത ഭരണാധികാരിയായ പരശുരാം അഗൽ ആണ് ഈ ക്ഷേത്രം പുതുക്കി പണിതത്. [2][3][4]

വൈഷ്ണവ, ശൈവ സന്യാസി, ജൈന, ശാക്ത മതപരമായ ആചാരങ്ങളുടെ വിശ്വാസങ്ങൾക്ക് ഗംഭീര പിൻതുണ നൽകിയ ചാലൂക്യ ഭരണത്തിനു മുൻപുള്ളതാണ് യഥാർത്ഥ ക്ഷേത്രം എന്നാണ് പറയപ്പെടുന്നത്. ബനശങ്കരി അവരുടെ ശക്തി, അവരുടെ പരമ ദേവി ആയി ആരാധിച്ചിരുന്നു. നിരവധി കൂട്ടിച്ചേർക്കലുകൾ നടത്തി ജഗദകമല്ല I ക്ഷേത്രം പുതുക്കിപ്പണിതെന്ന്ന്ന് എപ്പിഗ്രാഫിക് ലിഖിതങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. AD 1019-ൽ ക്ഷേത്രത്തിന്റെ വടക്കുഭാഗത്ത് കന്നഡയിലുള്ള മറ്റൊരു ലിഖിതം രാഷ്ട്രകൂട രാജാവായ ഭീമാദേവയുടെ ധൈര്യത്തെ വിവരിക്കുന്നു. ക്ഷേത്രത്തിലേക്കുള്ള പ്രവേശന കവാടത്തിലാണ് ദീപ സ്തംഭം (വിളക്ക് സ്തംഭം) സ്ഥിതി ചെയ്യുന്നത്. ഒരു ലിഖിതപ്രകാരം ഇതിൻറെ നിർമ്മാണം കേതിമയ്യ എന്ന യോദ്ധാവാണ്.[5]

ഘടന

The Guard tower cum Deepa Stamba (lamp tower) on the bank of the water tank in front of the Shakambari temple

ദ്രാവിഡ വാസ്തുവിദ്യാ ശൈലിയിലാണ് ക്ഷേത്രം പണിതത്. പുനർനിർമ്മിച്ച ഘടന വിജയനഗര ശൈലിയിലാണ്. ക്ഷേത്രത്തിന് ചുറ്റും എല്ലാ വശങ്ങളിലും ഒരു വലിയ മതിൽ കാണപ്പെടുന്നു. ഒരു മുക്ത മണ്ഡപ (പോർട്ടിക്കോ), അർധ മണ്ഡപ (ശ്രീകോവിലിന്റെ മുൻവശത്ത് പ്രവേശന കവാടം), ശ്രീകോവിലിന്റെ മുകളിൽ വിമാന (ഗോപുരം) എന്നിവയാണ് പ്രധാന ഘടനകൾ. ക്ഷേത്രത്തിലെ ശ്രീകോവിലിലെ പ്രധാന പ്രതിഷ്ഠ ബനശങ്കരി ദേവിയാണ്. കാല്ക്കീഴിൽ ഒരു ഭൂതത്തെ ചവിട്ടികൊണ്ട് സിംഹത്തിന്റെ മുകളിൽ ഇരിക്കുന്നതായി ദേവിയെ കരിങ്കല്ല് ശിൽപത്തിൽ ചിത്രീകരിച്ചിരിക്കുന്നു. ദേവിയുടെ എട്ട് കൈകളിൽ ത്രിശൂൽ, ഡമരു (കൈ ചെണ്ട), കപാൽപാത്ര (തലയോട്ടി), ഘണ്ട (വാർ ബെൽ), വേദഗ്രന്ഥങ്ങൾ, ഖഢ്ഗഖേത (വാളും പരിചയും) എന്നിവയും കാണപ്പെടുന്നു. ഈ ദേവത ചാലൂക്യരുടെ കുലദേവിയായി കരുതപ്പെടുന്നു. ദേവങ നെയ്ത്തുകാർ പ്രത്യേകിച്ച് ഈ ദേവിയെ വളരെ ബഹുമാനത്തോടെ കാണുന്നു.[2][5][6]ദശാസ്ഥ ബ്രാഹ്മണരുടെ കുലദേവതയായും ബനശങ്കരിയെ പൂജിക്കുന്നു.[7]

പ്രവേശന കവാടത്തിൽ 360 അടി (109.7 മീ) സ്ക്വയർ ചുറ്റളവുള്ള പ്രാദേശികമായി ഹരീന്ദ്ര തീർത്ഥ എന്നറിയപ്പെടുന്ന ഹരിചന്ദ്ര തീർത്ഥ എന്ന ഒരു കുളം കാണപ്പെടുന്നു. ഇതിനു ചുറ്റും മൂന്നു വശങ്ങളിലും കൽമണ്ഡപം (ഹാൾ) കാണാം.[4][5][8][9][10]കുളത്തിനു ചുറ്റും വൃത്താകൃതിയിലുള്ള ഒരു പാത കാണാം.[11]

കുളത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് ക്ഷേത്രത്തിന്റെ മുൻവശത്തുള്ള തടാകതീരത്തും പ്രവേശന കവാടത്തിലും ദീപ ഗോപുരങ്ങൾ (ദീപ സ്തംഭങ്ങൾ) കാണാം. കുളത്തിനരികിലെ ഗോപുരത്തിൽ അസാധാരണമായ ഗാർഡ് ടവറിൽ ഹിന്ദു-ഇസ്ലാമിക് രീതിയിലുള്ള വിജയനഗരത്തിൻറെ പ്രതിഫലനം കാണാം.[11]ഇത് വിക്ടറി ടവർ എന്നാണ് അറിയപ്പെടുന്നത്.[11]

ഇതിഹാസം

തിരുവെഴുത്തുകൾ ആയ സ്കന്ദ പുരാണം, പത്മപുരാണം എന്നിവയിൽ ദുർഗ്ഗമാസുരൻ തദ്ദേശീയരായ ആളുകളെ നിരന്തരം പീഡിപ്പിച്ചിരുന്നതായി പ്രതിപാദിച്ചിരിക്കുന്നു. ദേവന്മാരോടുള്ള പ്രാർത്ഥനകളെ തുടർന്ന് ദുർഗ്ഗമാസുരനിൽ നിന്നും രക്ഷിക്കുന്നതിനായി ജനങ്ങളെ സഹായിക്കാനായി ദൈവം ദേവി ശകാംബരിയെ നിയോഗിച്ചു. ദേവിയുടെ രൂപം, യാഗം (തീജ്വാല) വഴി, ശകാംബരിയുടെ രൂപത്തിൽ പ്രത്യക്ഷപ്പെട്ടു. ഈ പ്രദേശത്ത് ഭീകരമായ ഏറ്റുമുട്ടലിലൂടെ ശകാംബരി ദുർഗ്ഗമാസുരനെ കൊല്ലുകയും സമാധാനം പുനഃസ്ഥാപിക്കുകയും ചെയ്തു. ശിവനെ അനുഗമിക്കുന്ന പാർവതി ദേവിയുടെ അവതാരമായിട്ടാണ് ബനശങ്കരിയെ കണക്കാക്കപ്പെടുന്നത്.[4][5][12]

ക്ഷേത്രത്തിന് ചുറ്റുമുള്ള വനങ്ങളിൽ തെങ്ങ്, കദളി വാഴയും, വെറ്റിലക്കൊടിയും, വൃക്ഷങ്ങളും വളരുന്നു. കടുത്ത ക്ഷാമത്തിൽ ദേവി ജനങ്ങൾക്ക് വേണ്ടി പച്ചക്കറികളും ഭക്ഷണവും നൽകിയതായി പറയപ്പെടുന്നു. അതിനാൽ ദേവിയ്ക്ക് ശകാംബരി എന്ന പേര് ലഭിച്ചു.[4][5]

ബനശങ്കരി ജത്രേ

Courtyard of the Banashankari temple with deepa stambas, lamp towers

എല്ലാ വർഷവും രഥയാത്ര നടക്കുന്ന വേളയിൽ മൂന്നു ആഴ്ചകൾ ക്ഷേത്ര പരിസരത്തിൽ നടക്കുന്ന ഒരു മതപരമായ സാംസ്കാരിക ആഘോഷമാണ് ബനശങ്കരി ജത്രേ ('ജത്ര' എന്നത് ഒരു 'മേള' എന്നാണ്). പുഷ്യ മാസത്തിൻറെ എട്ടാം ദിവസം ആരംഭിക്കുന്ന ഉത്സവം പൗർണ്ണമി ദിനത്തിൽ ആഘോഷിക്കുന്നു. അത്തരമൊരു ഉത്സവത്തിന്റെ ആരംഭം സ്ഥിരീകരിക്കുന്നതിന് മുൻകാല വിവരങ്ങൾ ഒന്നും തന്നെ ലഭ്യമല്ല, പക്ഷേ ഏതാണ്ട് 200 വർഷം മുമ്പാണ് തുടങ്ങിയതെന്ന് അനുമാനിക്കപ്പെടുന്നു. കർണാടകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള തീർത്ഥാടകരും അയൽസംസ്ഥാനമായ മഹാരാഷ്ട്രയിൽ നിന്നുമുള്ള വിവിധ മത വിശ്വാസങ്ങളിൽ പെട്ടവർ ഉത്സവാഘോഷങ്ങൾക്കായി ഒത്തുകൂടുന്നു. ഉത്സവസമയം വിവാഹങ്ങളുറപ്പിക്കുന്നതിനും കാർഷികപണിയായുധങ്ങൾ വാങ്ങുന്നതിനും പറ്റിയ സമയമാണെന്ന് തദ്ദേശീയർ വിശ്വസിക്കുന്നു. സാംസ്കാരിക പരിപാടികൾ (സംഗീതം, നാടകം, സർക്കസ്) വലിയ ഗ്രാമീണ സമുദായക്കാർ പരിപാടികൾ സംഘടിപ്പിക്കുന്നു. ഈ സ്ഥലത്തെ സംഘങ്ങൾ ആരാധന നടത്തുകമാത്രമല്ല അവരുടെ പ്രിയപ്പെട്ട ആരാധനാമൂർത്തിയുടെ ഉത്സവം രസകരവും ആവേശപൂർവ്വവും കൊണ്ടാടുന്നു. വിവിധ സമുദായങ്ങളിലെ ജനങ്ങൾ തമ്മിലുള്ള സാംസ്കാരിക ബന്ധത്തെ ഇത് സൂചിപ്പിക്കുന്നു. ഉത്സവകാലത്ത് സിന്ദൂരം, വസ്ത്രങ്ങൾ, പവിത്രമായ ചരടുകൾ, മധുരപലഹാരങ്ങൾ, ബനശങ്കരി ദേവിയുടെ ചിത്രങ്ങൾ തുടങ്ങിയവ വില്ക്കുന്ന മുസ്ലിം സമുദായക്കാർ നടത്തുന്ന നിരവധി കടകളും ചെറിയ മാടക്കടകളും ഇവിടത്തെ പ്രത്യേക സവിശേഷതയാണ്. ഈ വേദിയിൽ മറ്റൊരു രസകരമായ വിപണി ഹോളിയാലൂരും ചുറ്റുമുള്ള പ്രദേശങ്ങളിലും ഉള്ള കൈവേലക്കാർ ശ്രദ്ധാപൂർവ്വം തയ്യാറാക്കിയ കൊത്തുപണികൾ ചെയ്ത വാതിലുകളുടെ ചട്ടക്കൂടും അക്കേഷ്യയിലും മറ്റ് ഇനം മരങ്ങളിലും, തേക്കിൻ തടിയിലും നിർമ്മിച്ച വാതിലുകളുടെയും വിൽപ്പനയാണ്. ഈ ഉത്സവകാലത്ത് നടക്കുന്ന കന്നുകാലി മേളയിൽ വെളുത്ത കാളകളുടെ വിൽപന ഈ കന്നുകാലി മേളയുടെ പ്രത്യേകതയാണ്. [3][8][13][14]

ഉത്സവ സമയത്ത് ക്ഷേത്രവും പട്ടണവും നൂറുകണക്കിന് ഇനം പുഷ്പങ്ങളും ഇലകളും കൊണ്ട് അലങ്കരിച്ചിരിക്കുന്നു. ബന്ദാഷ്ടമി ദിനത്തിൽ ആരംഭിക്കുന്ന മേളയിൽ പല്ലെഡ ഹബ്ബ അല്ലെങ്കിൽ വെജിറ്റബിൾ ഉത്സവം പച്ചക്കറി ഉപയോഗിച്ച് ഉണ്ടാക്കിയ 108 ഇനം ഭക്ഷണ വസ്തുക്കൾ (പ്രാദേശിക ഭാഷയിൽ 'ബാസി' എന്ന് വിളിക്കുന്നു) ദേവതയ്ക്ക് സമർപ്പിച്ചുകൊണ്ട് ആരംഭിക്കുന്നു.[4][13]

ക്ഷേത്ര തടാകത്തിൽ നടക്കുന്ന തെപ്പോത്സവം (ബോട്ട് ഉത്സവം) ആഘോഷത്തിന്റെ പ്രത്യേകതയാണ്. ഈ വേളയിൽ മാതാപിതാക്കൾ പുതുതായി ജനിച്ച കുഞ്ഞുങ്ങൾക്ക് ദേവതയുടെ അനുഗ്രഹം ലഭിക്കാൻ വേണ്ടി വാഴത്തണ്ട് കൊണ്ട് നിർമ്മിച്ച ബോട്ടുകൾ തങ്ങളുടെ കുഞ്ഞുങ്ങൾക്ക് ഭാഗ്യം ലഭിക്കുമെന്ന വിശ്വാസത്തിൽ തടാകത്തിലൂടെ ഒഴുക്കുന്നു. [13]

അവലംബം

  1. "Wikimapia". Retrieved 2009-07-14.
  2. 2.0 2.1 2.2 David Abram; Nick Edwards; Mike Ford; Devdan Sen; Beth Wooldridge (2003). South India. Rough Guides. p. 282. ISBN 978-1-84353-103-6. Retrieved 2009-07-11. {{cite book}}: |work= ignored (help)
  3. 3.0 3.1 3.2 T.V. Sivanandan (2009-01-23). "Cultural bonding at Banashankari jatre". The Hindu. Archived from the original on 20 June 2009. Retrieved 2009-07-11. {{cite web}}: Unknown parameter |deadurl= ignored (|url-status= suggested) (help)
  4. 4.0 4.1 4.2 4.3 4.4 4.5 "ಸಿಂಹ ವಾಹಿನಿ ನೆಲೆಸಿಹ ಬನಶಂಕರಿ ಬಾಗಲಕೋಟೆ ಜಿಲ್ಲೆಯ ಸುಂದರ ತಾಣ". Kannada News Portal. Retrieved 2009-07-11.
  5. 5.0 5.1 5.2 5.3 5.4 Veeresh B. Angadi (January 2009). Tourist Guide: Aihole,Pattadakal, Badami. Aihole: Sukanya Prakash. pp. 55–56. {{cite book}}: |access-date= requires |url= (help); |work= ignored (help)
  6. A. Pundara (2008). Pattadakal. Archaeological Survey of India. p. 96. Ardha-Mandapa means entrance porch/chamber in front of the sanctum and Mukha-Mantapa means portico {{cite book}}: |access-date= requires |url= (help); |work= ignored (help)
  7. "People: Hindus: Brahmans" (E-book). Maharashtra Gazetteers Dept. 2006. Retrieved 2009-07-14.
  8. 8.0 8.1 "Bunshunkuree. Group of temples. [Banashankari]". Retrieved 2009-07-11.
  9. "Banashankari Temple". Retrieved 2009-07-11.
  10. "Banashankari Temple". Archived from the original on 4 July 2009. Retrieved 2009-07-11. {{cite web}}: Unknown parameter |dead-url= ignored (|url-status= suggested) (help)
  11. 11.0 11.1 11.2 "Monuments:Banashankari Temple Hindu". Architecture of the Indian Subcontinent. Retrieved 2009-07-13. Banashankari village is 9 km from Badami on the way to Gadag. There is a tank with a circumbulatory and a devi temple with black goddesses deified in it. Near the tank stands a rare sentinel tower that reflects the Vijayanagara blend of Hindu and Islamic style. The entire structure is called the \'victory tower\'. It may belong to the Maratha age.
  12. "Banashankri Temple Travel". Retrieved 2009-07-11.
  13. 13.0 13.1 13.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; fervor എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  14. "Fairs & Festivals". Archived from the original on 25 April 2009. Retrieved 2009-07-13. {{cite web}}: Unknown parameter |dead-url= ignored (|url-status= suggested) (help)
"https://ml.wikipedia.org/w/index.php?title=ബനശങ്കരി_അമ്മ_ക്ഷേത്രം&oldid=3136028" എന്ന താളിൽനിന്ന് ശേഖരിച്ചത്