സൈനോ-തിബെറ്റൻ ഭാഷകൾ
Sino-Tibetan | |
---|---|
ഭൗമശാസ്ത്രപരമായ സാന്നിധ്യം | East Asia, Southeast Asia, South Asia |
ഭാഷാ കുടുംബങ്ങൾ | One of the world's primary language families |
വകഭേദങ്ങൾ |
|
ISO 639-2 / 5 | sit |
Glottolog | sino1245 |
The extension of various branches of Sino-Tibetan |
പൂർവ്വേഷ്യ,തെക്കുകിഴക്കേ ഏഷ്യ,ദക്ഷിണേഷ്യ എന്നിവിടങ്ങളിൽ സംസാരിക്കപ്പെടുന്ന നാന്നൂറിൽ അധികം ഭാഷകളുടെ കുടുംബമാണ് സൈനോ-തിബെറ്റൻ ഭാഷകൾ. ഇന്തോ-യുറോപ്യൻ ഭാഷകൾ കഴിഞ്ഞാൽ ലോകത്തിൽ ഏറ്റവും പ്രചാരത്തിലുള്ള ഭാഷാ കുടുംബം ഇതാണ്. ചൈനീസ് ഭാഷകൾ ( 1.2 ബില്യൺ ജനങ്ങൾ) , ബർമീസ് ഭാഷകൾ ( 33 മില്യൺ ) , തിബറ്റൻ ഭാഷകൾ ( 8 മില്യൺ ) എന്നിവയാണ് പ്രധാന സൈനോ-തിബെറ്റൻ ഭാഷകൾ . ഏഷ്യയിലെ വിദൂരമായ മലമ്പ്രദേശങ്ങളിൽ സംസാരിക്കുന്ന അപൂർവ ഭാഷകൾ ഇതുവരെ പൂർണ്ണമായും രേഖപ്പെടുത്തിയിട്ടില്ല .
പ്രധാനമായും സിനിട്ടിക് ( ചൈനീസ് പോലുള്ള) , തിബത്തോ-ബർമ്മൻ എന്നിങ്ങനെ രണ്ടായാണ് സൈനോ-തിബെറ്റൻ ഭാഷകളെ തിരിച്ചിരിക്കുന്നത്. തിബത്തോ-ബർമ്മൻ ഭാഷകളെ ചിലർ ട്രാൻസ്-ഹിമാലയൻ ഭാഷകൾ എന്നും പറയുന്നു.
ചരിത്രം
ചൈനീസ്,തിബറ്റൻ ,ബർമീസ് ഭാഷകൾ തമ്മിലുള്ള സാമ്യതയും അവ തമ്മിലുള്ള ബന്ധവും ആദ്യമായി പരാമർശിക്കപ്പെടുന്നത് പത്തൊൻപതാം നൂറ്റാണ്ടിൻറെ ആദ്യ കാലങ്ങളിലാണ്. ഇന്തോ-യുറോപ്യൻ,ആസ്ട്രോ-ഏഷ്യാറ്റിക് ഭാഷകൾ എന്നിവയെ പോലെ സൈനോ-തിബെറ്റൻ ഭാഷകളെ കൂടുതലായി വർഗീകരിക്കാൻ കഴിഞ്ഞിട്ടില്ല. അതിർത്തി പ്രദേശങ്ങളിലും മറ്റു വിദൂരപ്രദേശങ്ങളിലും ഉള്ള സൈനോ-തിബെറ്റൻ ഭാഷകളെ കുറിച്ച് പഠിക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.
പതിനെട്ടാം നൂറ്റാണ്ടിൽ തിബറ്റൻ ,ബർമീസ് ഭാഷകളുടെ പരമ്പരാഗതമായ സാഹിത്യ രീതികളിലെ സാമ്യത ശ്രദ്ധിക്കപ്പെട്ടു. തുടർന്നു ബ്രയൻ ഹൌട്ടൻ ഹോഡ്ജ്സണും മറ്റു ചില ഭാഷാ ശാസ്ത്രജ്ഞരും വടക്ക് കിഴക്കൻ ഭാരതത്തിലെയും തെക്കുകിഴക്കേ ഏഷ്യയിലെയും സാഹിത്യത്തിൽ ഉപയോഗിക്കാത്ത ഭാഷകളുടെ സാമ്യത പഠനവിഷയമാക്കി. ഈ ഭാഷകളെ തിബത്തോ-ബർമ്മൻ ഭാഷകൾ എന്ന് നാമകരണം ചെയ്തത് 1858ൽ ജെയിംസ് റിച്ചാർഡ്സൺ ലോഗൻ ആയിരുന്നു. അദ്ദേഹം ഈ ഭാഷകളുടെ കൂട്ടത്തിലേക്ക് കാരെൻ ഭാഷയെയും ഉൾപ്പെടുത്തി. സ്റ്റെൻ കൊനോവ് രചിച്ച Linguistic Survey of India യുടെ മൂന്നാം വാള്യം ബ്രിട്ടീഷ് ഇന്ത്യയിലെ തിബത്തോ-ബർമ്മൻ ഭാഷകളെ കുറിച്ചായിരുന്നു.
പഠനങ്ങൾ
ഇന്തോ-ചൈനീസ് ഭാഷകളെ കുറിച്ച് ജെയിംസ് റിച്ചാർഡ്സൺ ലോഗനും മറ്റുള്ളവരും നടത്തിയ പഠനങ്ങളിൽനിന്നും അവ തിബത്തോ-ബർമ്മൻ,തായ്,മോൻ-ഖമർ,മലയോ-പോളിനേഷ്യൻ കുടുംബങ്ങൾ ഉൾപ്പെട്ടതാണെന്ന് കണ്ടെത്തി. 1823 ൽ ജൂലിയസ് ക്ലാപോർത്ത് ബർമ്മീസ്,തിബറ്റൻ ,ചൈനീസ് ഭാഷകൾക്ക് പൊതുവായി ഒരു അടിസ്ഥാന പദസഞ്ചയം ഉണ്ട് എന്ന് മനസ്സിലാക്കി. തായ്,മോൻ-ഖമർ,മലയോ-പോളിനേഷ്യൻ ഭാഷകളുടെ പദസഞ്ചയം വിഭിന്നമായിരുന്നു എന്നും കണ്ടെത്തുകയുണ്ടായി.
ആദ്യമായി സൈനോ-തിബെറ്റൻ എന്ന വാക്ക് പരാമർശിക്കുന്നത് 1924ൽ ജീൻ പ്രിസൈലുസ്കി യാണ്.
1935ൽ നരവംശശാസ്ത്രജ്ഞനായ ആൽഫ്രെഡ് ക്രോബർ കാലിഫോർണിയ സർവ്വകലാശാലയുടെ സഹായത്തോടെ സൈനോ-തിബറ്റൻ ഭാഷാശാസ്‌ത്ര പ്രോജക്റ്റ് ആരംഭിച്ചു. റോബർട്ട് ഷാഫർ,പോൾ.കെ.ബെനഡിക്ട് എന്നിവരായിരുന്നു അതിനു മേൽനോട്ടം വഹിച്ചത്. തുടന്നു ഷാഫറും ബെനഡിക്ടും പ്രബന്ധങ്ങൾ പ്രസിദ്ധപ്പെടുത്തി. ബെനഡിക്ട് , തിബത്തോ-ബർമൻ ഭാഷകളുടെ സാമ്യതാ പഠനത്തിലൂടെ അവയുടെ പൂർവിക ഭാഷ എന്ന് വിളിക്കാവുന്ന പ്രോട്ടോ-തിബത്തോ-ബർമ്മൻ ഭാഷ രൂപീകരിച്ചു. തിബറ്റൻ,ജിങ്ങ്പോ,ബർമ്മീസ്, ഗാരോ, മിസോ,സ്ഗോ കാരെൻ,പഴയ ചൈനീസ് ഭാഷകളെയാണ് അദ്ദേഹം താരതമ്യ പഠനത്തിനു വിധേയമാക്കിയത്. അദ്ദേഹം താഴെ കാണുന്ന പ്രകാരം വ്യഞ്ജനങ്ങളുടെ സാമ്യത തയ്യാറാക്കി.
TB | Tibetan | Jingpho | Burmese | ഗാരോ | മിസോ | S'gaw Karen | Old Chinese |
---|---|---|---|---|---|---|---|
*k | k(h) | k(h) ~ g | k(h) | k(h) ~ g | k(h) | k(h) ~ h | *k(h) |
*g | g | g ~ k(h) | k | g ~ k(h) | k | k(h) ~ h | *gh |
*ŋ | ŋ | ŋ | ŋ | ŋ | ŋ | y | *ŋ |
*t | t(h) | t(h) ~ d | t(h) | t(h) ~ d | t(h) | t(h) | *t(h) |
*d | d | d ~ t(h) | t | d ~ t(h) | t | d | *dh |
*n | n | n | n | n | n | n | *n ~ *ń |
*p | p(h) | p(h) ~ b | p(h) | p(h) ~ b | p(h) | p(h) | *p(h) |
*b | b | b ~ p(h) | p | b ~ p(h) | p | b | *bh |
*m | m | m | m | m | m | m | *m |
*ts | ts(h) | ts ~ dz | ts(h) | s ~ tś(h) | s | s(h) | *ts(h) |
*dz | dz | dz ~ ts ~ ś | ts | tś(h) | f | s(h) | ? |
*s | s | s | s | th | th | θ | *s |
*z | z | z ~ ś | s | s | f | θ | ? |
*r | r | r | r | r | r | γ | *l |
*l | l | l | l | l | l | l | *l |
*h | h | ∅ | h | ∅ | h | h | *x |
*w | ∅ | w | w | w | w | w | *gjw |
*y | y | y | y | tś ~ dź | z | y | *dj ~ *zj |