Jump to content

അർദ്ധായുസ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
00:21, 19 ഒക്ടോബർ 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Xqbot (സംവാദം | സംഭാവനകൾ) (യന്ത്രം പുതുക്കുന്നു: id:Waktu paruh)

വിഘടനമോ ദ്രവീകരണമോ സംഭവിക്കുന്ന ഒരു വസ്തുവിന്റെ പിണ്ഡം അതിന്റെ പകുതിയാകാൻ എടുക്കുന്ന സമയത്തെയാണ് അർദ്ധായുസ്സ് എന്നു പറയുന്നത്. റേഡിയോ ആക്തിവതയിലാണ് ഇത് കൂടുതലായും ഉപയോഗിച്ചിട്ടുള്ളത്. ഒരു റേഡിയോ ആക്റ്റീവ് വസ്തുവിന്റെ പിണ്ഡം അതിന്റെ പകുതിയാകാനെടുക്കുന്ന സമയമാണ് അവിടെ അർദ്ധായുസ്സായി എടുക്കുന്നത്. രസതന്ത്രത്തിൽ രാസപ്രവർത്തനങ്ങളിലേർപ്പെടുന്ന അഭികാരകങ്ങളുടെ പിണ്ഡം കുറയുന്ന നിരക്കിനെ സൂചിപ്പിക്കാനും ഇത് ഉപയോഗിക്കാറുണ്ട്. ഇലക്ട്രോണിക്സിൽ പ്രതിരോധ-കപ്പാസിറ്റർ പരിപഥങ്ങളിലും പ്രതിരോധ-ഇൻഡക്റ്റൻസ് പരിപഥങ്ങളിലും അതിലൂടെ ഒഴുകുന്ന വൈദ്യുതപ്രവാഹത്തിന്റെ തീവ്രതയുടെ വ്യതിയാനത്തെ സൂചിപ്പിക്കാനും അർദ്ധായുസ്സ് എന്ന സൂചകം ഉപയോഗിക്കാറുണ്ട്.


ഗണിതരൂപം

റേഡിയോ ആക്റ്റിവിറ്റിയിൽ അർദ്ധായുസ്സ് സൂചിപ്പിക്കുന്ന സമവാക്യങ്ങൾ

ഇതിൽ എന്നതാണ് അർദ്ധായുസ്സ് Nt എന്നത് t സമയത്തിലുള്ള റേഡിയോ ആക്റ്റീവ് ന്യൂക്ലിയസ്സുകളുടെ എണ്ണവും N0 എന്നത് തുടക്കത്തിൽ ഉണ്ടായിരുന്ന റേഡിയോ ആക്റ്റീവ് ന്യൂക്ലിയസ്സുകളുടെ എണ്ണവും ആണ്.

"https://ml.wikipedia.org/w/index.php?title=അർദ്ധായുസ്സ്&oldid=819999" എന്ന താളിൽനിന്ന് ശേഖരിച്ചത്