മാർഗ്ഗരറ്റ് മിച്ചൽ
Margaret Mitchell | |
---|---|
ജനനം | Margaret Munnerlyn Mitchell നവംബർ 8, 1900 Atlanta, Georgia, United States |
മരണം | ഓഗസ്റ്റ് 16, 1949 Grady Memorial Hospital, Atlanta, Georgia | (പ്രായം 48)
തൂലികാ നാമം | Margaret Mitchell |
തൊഴിൽ | Journalist, author |
Genre | Romance novel, Historical fiction |
ശ്രദ്ധേയമായ രചന(കൾ) | Gone with the Wind Lost Laysen |
അവാർഡുകൾ | Pulitzer Prize for Fiction (1937) National Book Award (1936) |
പങ്കാളി | Berrien Kinnard Upshawer (1922–1924; divorced) John Robert Marsh (1925–1949; widower) |
കയ്യൊപ്പ് |
ഒരു അമേരിക്കൻ എഴുത്തുകാരിയും പത്രപ്രവർത്തകയുമായിരുന്നു മാർഗ്ഗരറ്റ് മിച്ചൽ എന്ന മാർഗ്ഗരറ്റ് മുന്നെർലിൽ മിച്ചൽ (Margaret Munnerlyn Mitchell) (November 8, 1900 – August 16, 1949). അമേരിക്കൻ ആഭ്യന്തരയുദ്ധത്തിന്റെ പശ്ചാത്തലത്തിൽ മാർഗ്ഗരറ്റ് മിച്ചൽ എഴുതിയ ഗോൺ വിത്ത് ദ വിൻഡ് എന്ന നോവൽ വളരെ പ്രസിദ്ധമാണ്. ഈ വിശ്രുത കൃതിക്കാണ് 1936 ലെ നാഷണൽ ബൂക്ക് പുരസ്കാരവും 1937 ലെ പുലിറ്റ്സർ പുരസ്കാരവും ലഭിച്ചു.[1] പിൽകാലത്ത് മാർഗ്ഗരറ്റ് മിച്ചലിന്റെ ബാല്യകാലത്തെ എഴുത്തുകളും കൃതികളും സമാഹരിച്ച് ലോസ്റ്റ് ലെയ്സൺ എന്ന പേരിൽ പ്രസിദ്ധീകരിച്ചു. ദ അറ്റ് ലാന്റ ജേർണലിൽ പ്രസിദ്ധീകരിച്ച മാർഗ്ഗരറ്റ് മിച്ചലിന്റെ ലേഖനസമാഹാരം പുസ്തക രൂപത്തിൽ പിന്നീട് പുന:പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പൈതൃകം
[തിരുത്തുക]ലോകമെമ്പാടുമുള്ള ജനങ്ങളുടെ ചിന്തയിൽ ഓൾഡ് സൗത്ത് എന്ന പ്രദേശത്തിന്റെ മൂലകഥയിൽ നിന്ന് എങ്ങനെ അഭ്യന്തരയുദ്ധത്തിലേക്കും പുനർ നിർമ്മാണത്തിലേക്കും വ്യതിചലിച്ചു, എന്ന രീതിയിലുള്ള ചിന്തകൾ വായനക്കാരിൽ ഉടലെടുക്കാൻ സാഹചര്യമൊരുക്കി.[2] പിൽകാലത്ത് ഗവേഷകർ സമൂഹത്തിൽ ഈ നോവലിന്റെ പ്രതിഫലനം പഠനവിധേയമാക്കുകയും അമേരിക്കൻ വെളുത്തകാരുടെ മനസ്സിലെ വർഗ്ഗീയതയുടെ ഉയർത്തെഴുന്നേൽപിന് ആക്കം കൂട്ടാൻ ഇടയാക്കിയെന്നും കണ്ടെത്തി.[3]