Jump to content

അനിറ്റാ ബോസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Anita Bose Pfaff
Anita Bose Pfaff on her visit to Kolkata, India in 2013.
ജനനം
Anita Schenkl

(1942-11-29) 29 നവംബർ 1942  (81 വയസ്സ്)
ജീവിതപങ്കാളി(കൾ)Martin Pfaff
കുട്ടികൾ
  • Peter Arun
  • Thomas Krishna
  • Maya Carina
മാതാപിതാക്ക(ൾ)

അനീറ്റ ബോസ് പ്ഫാഫ് (29 നവംബർ 1942 ന് വിയന്നയിൽ ജനിച്ചു) ഒരു ജർമ്മൻ  സാമ്പത്തിക വിദഗ്‌ദ്ധയും യൂണിവേഴ്സിറ്റി ഓഫ് ഔഗ്സ്ബർഗ്ഗിലെ മുൻ പ്രൊഫസറും ജർമ്മൻ സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടിയിൽ പ്രവർത്തിക്കുന്ന രാഷ്ട്രീയപ്രവർത്തകയുമാണ്. സുഭാഷ് ചന്ദ്രബോസിൻറെയും എമിലീ ഷെങ്കലിന്റെയും മകൾ ആയിരിന്നു അനീറ്റ.[1]

ജീവിതരേഖ

[തിരുത്തുക]

അനിതാ പ്ഫാഫ്, എമിലിയുടെയും സുഭാഷ് ചന്ദ്രബോസിൻറെയും ഏക മകളായിരുന്നു. ഇന്ത്യയിലെ ബ്രിട്ടീഷ് ഭരണത്തിനെതിരെ ജപ്പാൻറെ സഹായത്തോടുകൂടി ഒരു സായുധ സമര നടത്തുവാനുള്ള യജ്ഞത്തിനായി എമിലിയെയും അനിതയെയും യൂറോപ്പിൽവിട്ട് ബോസ് തെക്കുകിഴക്കൻ ഏഷ്യയിലേയ്ക്ക് നീങ്ങിയിരുന്നു. അക്കാലത്ത് അനിതയ്ക്ക് 4 മാസം പ്രായമേ ഉണ്ടായിരുന്നുള്ളു. പ്ഫാഫ് വളർന്നത് അമ്മയുടെയും മുത്തശ്ശിയുടെയും കൂടെയാണ്. യുദ്ധാനന്തരം അനിതയുടെ അമ്മ ഒരു ട്രങ്ക് ഓഫീസിൽ താൽക്കാലിക ജോലി ചെയ്തുവരികയായിരുന്നു. ജനനസമയത്ത് അനിതയ്ക്ക് അവരുടെ പിതാവിൻറെ കുടുംബപ്പേരു നൽകിയിരുന്നില്ല. അനിത ഷെങ്കൽ എന്ന പേരിലാണ് അവർ വളർന്നത്.  

അനീറ്റ പ്ഫാഫ് യൂണിവേഴ്സിറ്റ് ഓഫ് ഔഗ്സ്ബർഗ്ഗിൽ സാമ്പത്തികശാസ്ത്രവിഭാത്തിലെ പ്രൊഫസറായിരുന്നു.

വിവാഹവും കുടുംബവും

[തിരുത്തുക]

പ്ഫാഫ് ജർമ്മനിയിലെ മുൻ പാർലമെൻറ് അംഗമായിരുന്ന പ്രൊഫസർ മാർട്ടിൻ പ്ഫാഫിനെയാണ് വിവാഹം കഴിച്ചത്. അവർക്ക് പീറ്റർ അരുൺ, തോമസ് കൃഷ്ണ, മായ കരിന എന്നിങ്ങനെ മൂന്നു കുട്ടികളാണുള്ളത്.

അവലംബങ്ങൾ

[തിരുത്തുക]
  1. "'To have an iconic dad is, of course, difficult' says Anita Bose Pfaff, Netaji Subhash Chandra Bose's daughter".

സിറ്റേഷനുകൾ =

[തിരുത്തുക]

ബാഹ്യ ലിങ്കുകൾ

[തിരുത്തുക]
  1. Subhash Chandra Bose Wife Story
  2. Anita Bose-Daughter of SC Bose speaks
"https://ml.wikipedia.org/w/index.php?title=അനിറ്റാ_ബോസ്&oldid=2872599" എന്ന താളിൽനിന്ന് ശേഖരിച്ചത്