അനിഷ് കുരുവിള
അനിഷ് കുരുവിള | |
---|---|
ജനനം | അനിഷ് യോഹൻ കുരുവിള |
തൊഴിൽ | നടൻ, സംവിധായകൻ |
തെലങ്കാനയിൽ നിന്നുള്ള ഒരു ഇന്ത്യൻ ചലച്ചിത്ര സംവിധായകനും നടനുമാണ് അനിഷ് കുരുവിള. പ്രധാനമായും തെലുങ്ക് ചലച്ചിത്രമേഖലയിലാണ് ഇദ്ദേഹം പ്രവർത്തിക്കുന്നത്. [1] [2]
സംവിധായകനാകുന്നതിനുമുമ്പ്, ശേഖർ കമ്മുലയ്‌ക്കൊപ്പം എക്സിക്യൂട്ടീവ് പ്രൊഡ്യൂസറായി പ്രവർത്തിക്കുകയും ഡോളർ ഡ്രീംസ് എന്ന ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. നടനായി അരങ്ങേറ്റം കുറിച്ച് 12 വർഷത്തെ ഇടവേള എടുത്ത ശേഷം 2016 ൽ പുറത്തിറങ്ങിയ പെല്ലി ചൂപ്പുലു എന്ന സിനിമയിൽ നിർണ്ണായക വേഷം ചെയ്തു. ഇന്ത്യൻ ക്രിക്കറ്റ് താരം എം എസ് ധോണിയുടെ ജീവചരിത്ര ചലച്ചിത്രത്തിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. [3]
ആദ്യകാലജീവിതം
[തിരുത്തുക]മലയാളി കുടുംബത്തിൽ ജനിച്ച അനിഷ് ഹൈദരാബാദിലാണ് വളർന്നത്. രാമന്തപുരിലെ ഹൈദരാബാദ് പബ്ലിക് സ്കൂളിലാണ് സ്കൂൾ വിദ്യാഭ്യാസം നടത്തിയത്. [4]
തൊഴിൽ മേഖല
[തിരുത്തുക]ശേഖർ കമ്മുലയുടെ ആദ്യ ചിത്രമായ ഡോളർ ഡ്രീംസ് എന്ന ചിത്രത്തിലെ പ്രധാന വേഷത്തിലും ആനന്ദ് എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിലും അദ്ദേഹം പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചു. [5] 12 വർഷത്തെ ഇടവേളയ്ക്ക് ശേഷം 2016 ൽ പുറത്തിറങ്ങിയ പെല്ലി ചൂപുലു എന്ന സിനിമയിൽ അഭിനയിച്ചു. [6] ശേഖർ കമ്മുല, നാഗേഷ് കുക്കുനൂർ, മണിശങ്കർ എന്നിവരോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. [4] ശേഖർ കമ്മുല നിർമ്മിച്ച അവകായ് ബിരിയാണി, പ്രധാന നടൻ കൂടിയായ ശർവാനന്ദ് നിർമ്മിച്ച കോ ആന്റേ കോട്ടി മുതലായ ചലച്ചിത്രങ്ങളിൽ സംവിധാനം നിർവഹിച്ചിട്ടുണ്ട്.
ചലച്ചിത്രങ്ങൾ
[തിരുത്തുക]അഭിനയിച്ച ചലച്ചിത്രങ്ങൾ
[തിരുത്തുക]വർഷം | ശീർഷകം | പങ്ക് | ഭാഷ | കുറിപ്പുകൾ |
---|---|---|---|---|
2000 | ഡോളർ ഡ്രീംസ് | ശ്രീനു | തെലുങ്ക് | |
2004 | ആനന്ദ് | രാജു | തെലുങ്ക് | |
2016 | പെല്ലി ചൂപ്പുലു | റിച്ചയുടെ അച്ഛനായ ബിസിനസ്സുകാരൻ | തെലുങ്ക് | |
എംഎസ് ധോണി - അൺടോൾഡ് സ്റ്റോറി | ഹിന്ദി | |||
2017 | നേനു ലോക്കൽ | കോളേജ് പ്രിൻസിപ്പൽ | തെലുങ്ക് | |
വേലൈക്കാരൻ | ജയറാം | തമിഴ് | ||
ജവാൻ | DRDO ശാസ്ത്രജ്ഞൻ | തെലുങ്ക് | ||
ഹലോ | പ്രിയയുടെ അച്ഛൻ | തെലുങ്ക് | ||
2018 | ഭാരത് അനെ നേനു | എ പി ശ്രീവാസ്തവ ചീഫ് സെക്രട്ടറി | തെലുങ്ക് | |
തേജ് ഐ ലവ് യു | നന്ദിനിയുടെ അച്ഛൻ | തെലുങ്ക് | ||
ഗുഡാചാരി | ദാമോദർ | തെലുങ്ക് | ||
2019 | ദ ആക്സിഡന്റൽ പ്രംമിനിസ്റ്റർ | ടി കെ എ നായർ | ഹിന്ദി | |
വിജയ് സൂപ്പറും പൗർണമിയും | സോനത്തിന്റെ അച്ഛൻ | മലയാളം | ||
മഹർഷി | കോളേജ് ഡീൻ | തെലുങ്ക് | ||
ഗെയിം ഓവർ | സൈക്യാട്രിസ്റ്റ് | തമിഴ്, തെലുങ്ക് | ||
രാജ്ദൂത് | പ്രിയയുടെ അച്ഛൻ | തെലുങ്ക് | ||
ഗാംഗ് ലീഡർ | പോലീസ് ഉദ്യോഗസ്ഥൻ | തെലുങ്ക് | ||
ബിഗിൽ | ദില്ലി പോലീസ് ഉദ്യോഗസ്ഥൻ | തമിഴ് | ||
ഓപ്പറേഷൻ ഗോൾഡ് ഫിഷ് | അനിഷ് കുറുവില്ല | തെലുങ്ക് | ||
2020 | ചൂസി ചുഡംഗാനേ | സിദ്ദുവിന്റെ അച്ഛൻ | തെലുങ്ക് | |
കണ്ണും കണ്ണും കൊള്ളയടിത്താൽ | സൂരജ് മേത്ത | തമിഴ് | ||
മദ | രവി വർമ്മ | തെലുങ്ക് | ||
പുഷ്പ | തെലുങ്ക് |
സംവിധാനം ചെയ്തവ
[തിരുത്തുക]വർഷം | ശീർഷകം | ഭാഷ | കുറിപ്പുകൾ |
---|---|---|---|
2008 | അവകായ് ബിരിയാണി | തെലുഗ് | |
2012 | കോ ആന്റേ കോട്ടി | തെലുഗ് | |
2019 | ഗോഡ്സ് ഓഫ് ധർമ്മപുരി | തെലുഗ് | സീ5 വെബ് പരമ്പര |
അവലംബം
[തിരുത്തുക]- ↑ Sunita Chowdhary, Y. "Anish Kuruvilla moves to the forefront". thehindu.com. Kasturi and Sons. Retrieved 25 October 2016.
- ↑ "Anish Kuruvilla set to make his debut in Malayalam". 123telugu.com. Mallemala Entertainments. Retrieved 25 October 2016.
- ↑ "Pelli Choopulu actor Anish Kuruvilla in Bollywood!". tfpc.in. Telugu Film Producers Council. Archived from the original on 2016-10-25. Retrieved 25 October 2016.
- ↑ 4.0 4.1 Sekhar, Kammula. "Anish Kuruvilla Interview by Sekhar Kammula". idlebrain.com. G.V. Retrieved 25 October 2016.
- ↑ Sangeetha Devi, Dundoo. "Over to them". thehindu.com. Kasturi and Sons. Retrieved 25 October 2016.
- ↑ Viswanath, V. "Pelli Choopulu: Movie Review". telugucinema.com. Archived from the original on 2020-06-14. Retrieved 25 October 2016.