Jump to content

അന്ത്യോക്കസ് IV എപ്പിഫനസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അന്ത്യോക്കസ് IV എപ്പിഫനസ്
Basileus of the Seleucid Empire
Bust of Antiochus IV at the Altes Museum in Berlin.
ഭരണകാലം175 BC – 164 BC
ജനനം215 BC
മരണം164 BC (Age 52)
മുൻ‌ഗാമിSeleucus IV Philopator
പിൻ‌ഗാമിAntiochus V Eupator
ഭാര്യ
അനന്തരവകാശികൾAntiochus V Eupator
Laodice VI
Alexander Balas (spurious)
Antiochis
possibly Laodice (wife of Mithridates III of Pontus)
രാജവംശംSeleucid dynasty
പിതാവ്Antiochus III the Great
മാതാവ്Laodice III

175 മുതൽ 163 വരെ അന്ത്യോക്കസ് IV-ആമൻ സെലൂസിദ് രാജ്യം ഭരിച്ചു. ഇദ്ദേഹത്തിനും ഈജിപ്തുകാരുമായി നിരന്തരം യുദ്ധത്തിലേർപ്പെടേണ്ടിവന്നു (171-168). ഈ യുദ്ധംമൂലം പലസ്തീനും കൊയിലെ-സിറിയയും തിരിച്ചുപിടിക്കാൻ അന്ത്യോക്കസ് IV-ആമന് കഴിഞ്ഞു. അലക്സാൻഡ്രിയ പിടിച്ചെടുക്കാനുള്ള ശ്രമം റോമാക്കാരിടപെട്ട് വിഫലമാക്കി. ജൂതരിൽ ഗ്രീക്കുസംസ്കാരം അടിച്ചേല്പിക്കാൻ ഇദ്ദേഹം തീവ്രയത്നം നടത്തി. ഈ സംരംഭത്തിൽ നിരവധി ജൂതരെ കൂട്ടക്കൊല ചെയ്യേണ്ടിവന്നു. ഈ കൂട്ടക്കൊലയാണ് മക്കാബിയൻലഹള(Maccabaen revolt)യ്ക്ക് കാരണമായത്. 163-ൽ പേർഷ്യൻ ആക്രമണത്തിന് തയ്യാറെടുത്തുകൊണ്ടിരിക്കുമ്പോൾ ഇദ്ദേഹം നിര്യാതനായി.

സെലൂസിദ് വംശത്തിന്റെ ചരിത്രം

[തിരുത്തുക]

അന്ത്യോക്കസ് IV-ആമന്റെ മകനായ അന്ത്യോക്കസ് V അന്ത്യോക്കസ്യുപേറ്റർ എന്ന പേരിൽ ബി.സി. 163 മുതൽ 162 വരെ സെലൂസിദ് രാജ്യം ഭരിച്ചു. ഇദ്ദേഹത്തെ തുടർന്ന് അന്ത്യോക്കസ് VI-ആമൻ 145 മുതൽ 142 വരെ നാടു ഭരിച്ചു. അന്ത്യോക്കസ് എപ്പിഫെനസ്ഡയോണിസസ് എന്നാണ് യഥാർഥനാമം. അനന്തരം അന്ത്യോക്കസ് VII-ആമൻ 138 മുതൽ 129 വരെ സെല്യൂസിദ് രാജ്യം ഭരിച്ചു. ബി.സി. 133-ൽ ജറുസലേം തീവച്ചു നശിപ്പിച്ചത് ഇദ്ദേഹമാണ്. 123 മുതൽ 121 വരെ മാതാവായ ക്ലിയോപാട്രയുടെ സഹായത്തോടെ അന്ത്യോക്കസ് VIII-ആമൻ സെലൂസിദ് രാജ്യം ഭരിച്ചു. 121 മുതൽ 115 വരെ ഇദ്ദേഹം, സ്വതന്ത്രമായി രാജ്യഭരണം നടത്തി. അന്ത്യോക്കസ് IX-ആമൻ 95-ൽ അന്തരിച്ചു. 95 മുതൽ 93 വരെ രണ്ടുവർഷം അന്ത്യോക്കസ് X-ആമന് ഭരിക്കാൻ കഴിഞ്ഞു. എന്നാൽ അന്ത്യോക്കസ് VIII-ആമന്റെ മകനായ അന്ത്യോക്കസ് XI-ആമന് കുറച്ചു ദിവസം മാത്രമേ ഭരിക്കാൻ കഴിഞ്ഞുള്ളു. ഇദ്ദേഹത്തിന്റെ സഹോദരനായിരുന്നു അന്ത്യോക്കസ് XII. അന്ത്യോക്കസ് X-ആമന്റെ മകനായ അന്ത്യോക്കസ് XIII-ആമൻ 69-ൽ രാജാവായി. പോംപി 65-ൽ ഇദ്ദേഹത്തെ തോല്പിച്ചു വധിച്ചു. ഇതോടുകൂടി സെലൂസിദ് വംശവും അവസാനിച്ചു.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ അന്ത്യോക്കസ് (അന്റിയോക്കസ്) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.