അവിനാശിലിംഗം ചെട്ടിയാർ
അവിനാശിലിംഗം ചെട്ടിയാർ | |
---|---|
Member of the Indian Parliament (Rajya Sabha) | |
ഓഫീസിൽ 1958–1964 | |
പ്രധാനമന്ത്രി | Jawaharlal Nehru |
Member of the Indian Parliament (Lok Sabha) for Tiruppur | |
ഓഫീസിൽ 1952–1957 | |
പ്രധാനമന്ത്രി | Jawaharlal Nehru |
Minister of Education (Madras Presidency) | |
ഓഫീസിൽ 1946–1949 | |
Premier | Tanguturi Prakasam, O. P. Ramaswamy Reddiyar |
Member of the Imperial Legislative Council of India | |
ഓഫീസിൽ 1934–1945 | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Tiruppur, Madras Presidency | 5 മേയ് 1903
മരണം | 21 നവംബർ 1991 Coimbatore | (പ്രായം 88)
ദേശീയത | Indian |
രാഷ്ട്രീയ കക്ഷി | Indian National Congress |
പങ്കാളി | none |
അൽമ മേറ്റർ | Pachaiyappa's College, Madras Madras Law College |
ജോലി | lawyer, politician |
തൊഴിൽ | lawyer |
അവിനാശിലിംഗം ചെട്ടിയാർ തമിഴ്നാട്ടിലെ രാഷ്ട്രീയപ്രവർത്തകനും ഗ്രന്ഥകർത്താവുമായിരുന്നു. 1903-ൽ കോയമ്പത്തൂർ ജില്ലയിലെ തിരുപ്പൂരിൽ ജനിച്ചു. പിതാവ് സുബ്രഹ്മണ്യ ചെട്ടിയാരും മാതാവ് പളനി അമ്മാളും. തിരുപ്പൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. 1923-ൽ മദിരാശിയിലെ പച്ചയ്യപ്പാസ് കോളജിൽനിന്ന് ബി.എ. ബിരുദവും 1925-ൽ ലോ കോളജിൽ നിന്നു നിയമ ബിരുദവും നേടി.
സ്വാതന്ത്ര്യസമര സേനാനി
[തിരുത്തുക]വളരെ ചെറുപ്പത്തിൽത്തന്നെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള ദേശീയപ്രക്ഷോഭത്തിൽ ഇദ്ദേഹം പങ്കെടുത്തു. 1931-ലെ ഉപ്പുസത്യാഗ്രഹത്തോടനുബന്ധിച്ച് അറസ്റ്റുചെയ്യപ്പെട്ടു. 1941-ലെ നിസ്സഹകരണപ്രസ്ഥാനത്തിലും 1942-ലെ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തിലും പങ്കെടുത്തതിന് ജയിൽശിക്ഷ അനുഭവിക്കേണ്ടിവന്നു. 1930-46 വരെ കോയമ്പത്തൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റായി സേവനം അനുഷ്ഠിച്ചു. 1935-46 കാലത്ത് കേന്ദ്ര നിയമസഭയിലും 1946-51-ൽ മദ്രാസ് അസംബ്ലിയിലും 1952-64-ൽ ഇന്ത്യൻ പാർലമെന്റിലും അംഗമായിരുന്നു; 1946-49 കാലത്ത് മദിരാശി സംസ്ഥാനത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോഴാണ് സെക്കൻഡറി സ്കൂളുകളിലെ അധ്യയനമാധ്യമം തമിഴാക്കിയത്.
തമിഴ് ഭാഷയുടെ ഉന്നമനത്തിനായി യത്നിച്ചു
[തിരുത്തുക]തമിഴ് ഭാഷയുടെയും സാഹിത്യത്തിന്റെയും പരിപോഷണത്തിനായി തമിഴ് വളർച്ചികഴകം എന്ന സംഘടന സ്ഥാപിച്ചു. ഇതിന്റെ ആഭിമുഖ്യത്തിൽ കലൈക്കളഞ്ചിയം എന്ന പേരിൽ ഒരു വിജ്ഞാനകോശം (10 വാല്യം) തമിഴിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രധാനകൃതികൾ
[തിരുത്തുക]കോയമ്പത്തൂരിലുള്ള ശ്രീരാമകൃഷ്ണമിഷൻ വിദ്യാലയം സ്ഥാപിച്ചത് ഇദ്ദേഹമാണ്. ഇതോടനുബന്ധിച്ച് ഒരു റസിഡൻഷ്യൽ ഹൈസ്കൂൾ, അധ്യാപക പരിശീലന കോളജ് എന്നിവയും സ്ഥാപിച്ചു. കോയമ്പത്തൂരിലെ ഗാർഹികശാസ്ത്ര കോളജിന്റെ സ്ഥാപകൻ കൂടിയായ ഇദ്ദേഹം തമിഴിലും ഇംഗ്ലീഷിലും ഏതാനും കൃതികൾ രചിച്ചിട്ടുണ്ട്.
- നാൻ കണ്ട മഹാത്മാ
- അടിയാർ പെരുമൈ
- അൻപിൻ ആറ്റൽ
- കുഴന്തൈവളം
- ഗാന്ധിജീസ് എക്സ്പെരിമെന്റ്സ് ഇൻ എഡ്യൂക്കേഷൻ
- അണ്ടർസ്റ്റാന്റിംഗ് ബെയ്സിക് എഡ്യൂക്കേഷൻ
- എഡ്യൂക്കേഷണൽ ഫിലോസഫി ഒഫ് സ്വാമി വിവേകാനന്ദ
എന്നിവ ഇക്കൂട്ടത്തിൽപ്പെടുന്നു.
പുരസ്കാരങ്ങൾ
[തിരുത്തുക]കേന്ദ്രവിദ്യാഭ്യാസ ഉപദേശകസമിതി, അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസകൗൺസിൽ, കാർഷിക വിദ്യാഭ്യാസ ബോർഡ്, ഗാന്ധിസ്മാരകനിധി, ദേശീയ കമ്യൂണിറ്റി ഡവലപ്മെന്റ് ബോർഡ് തുടങ്ങി നിരവധി സമിതികളിലെ അംഗവും കൂടിയായിരുന്നു ഇദ്ദേഹം. 1970-ൽ പദ്മഭൂഷൺ അവാർഡും 1974-ൽ നെഹ്റു ലിറ്ററസി അവാർഡും 1979-ൽ ചെന്തമിഴ് ശെൽവൻ അവാർഡും ഇദ്ദേഹത്തിനു ലഭിച്ചു. 1991 നവംബർ 21-ന് ഇദ്ദേഹം കോയമ്പത്തൂരിൽ അന്തരിച്ചു.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- http://www.whosdatedwho.com/tpx_6523273/t-s-avinashilingam-chettiar/
- http://www.hindu.com/2007/03/14/stories/2007031402040200.htm Archived 2007-03-15 at the Wayback Machine.
- http://www.celebrities-galore.com/celebrities/t-s-avinashilingam-chettiar/home/ Archived 2013-03-06 at the Wayback Machine.
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർവ്വവിജ്ഞാനകോശത്തിലെ അവിനാശിലിംഗം ചെട്ടിയാർ (1903 - 91) എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം. |