Jump to content

ആണ്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

തലപ്പിള്ളി, ‌വള്ളുവനാട് പ്രദേശങ്ങളിലെ ദേവീക്ഷേത്രോത്സവങ്ങളോടനുബന്ധിച്ച് പാണൻ സമുദായത്തിലെ സ്ത്രീകൾഭഗവതിയെ സ്തുതിച്ചുകൊണ്ട് തട്ടകങ്ങളിലെ വീടുവീടാന്തരം കളിക്കുന്ന ഒരു പ്രാചീന നാടൻകലാരൂപമാണ് ആണ്ടി [1] . മുതിർന്ന സ്ത്രീ തുടികൊട്ടി പാടുന്നതിനനുസരിച്ച് പത്തു വയസ്സിനു താഴെയുള്ള പെൺകുട്ടി താളത്തിൽകളിക്കുന്നു. പെൺകുട്ടിയുടെ മുഖം അരിമാവുകൊണ്ട് അണിഞ്ഞിരിക്കും. തലമുടി ചുവന്ന നിറമുള്ള തുണികൊണ്ട് മറച്ചിരിക്കും. ഇതിന്റെ പാട്ട് സാമാന്യം നല്ല ദൈർഘ്യമുള്ളതാണെങ്കിലും, മിക്കവാറും കളിക്കാർ ശരിക്കുള്ളതിന്റെ ചെറിയൊരുഭാഗം മാത്രമേ ആലപിക്കാറുള്ളൂ.

ആണ്ടി കളിക്കുന്നതിന്റെ വീഡിയോ ദൃശ്യം

അവലംബം

[തിരുത്തുക]
  1. സജിത, എം. "മലയാളി സ്ത്രീരംഗാവിഷ്കാരത്തിന്റെ വേരുകൾ തേടി". ചിന്ത.കോം. Archived from the original on 2013-09-22.

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ആണ്ടി&oldid=3624174" എന്ന താളിൽനിന്ന് ശേഖരിച്ചത്