ഉർബാക്കോഡോൺ
ട്രൂഡോൺടിട് (troodontid) എന്ന് വിശേഷിപ്പിക്കപ്പെടുന്ന വിഭാഗത്തിൽപ്പെടുന്ന ഒരു ദിനോസർ ആണ് ഉർബാക്കൊഡോൺ.
ഉർബാക്കോഡോൺ Temporal range: Late Cretaceous
| |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Superorder: | |
Order: | |
Suborder: | |
Infraorder: | |
Family: | |
Genus: | Urbacodon Averianov & Sues, 2007
|
Species | |
|
പേരിനു പിന്നിൽ
[തിരുത്തുക]ഈ ജീവിയുടെ അവശിഷ്ടകണ്ടെത്തലിൽ പങ്കെടുത്ത ശാസ്ത്രജ്ഞമാരെ ആദരിച്ചാണ് പേര് നൽക്കപ്പട്ടത്. Uzbekishtan, Russia, Britain, America, Canada എന്നീ രാജ്യങ്ങളുടെ സംയുക്ത സംരംഭത്തെയാണ് URBAC സൂചിപ്പിക്കുന്നത്. Odon എന്നത് പല്ലുകളെ കുറിക്കുന്നു. പല്ലുകളടങ്ങിയ കീഴ്താടിയുടെ ഒരു ഭാഗം മാത്രമാണ് കണ്ട്കിട്ടിയിട്ടുള്ളത്.
ഖനന ചരിത്രം
[തിരുത്തുക]ഉസ്ബെകിസ്താനിലെ Kyzylkum മരുഭൂമിയിലെ ഇറ്റെമിർ പ്രദേശത്ത് 2007ലാണ് ഏക സ്പെസിമൻ കണ്ടെത്തിയത്. ഈ പ്രദേശത്തെ മാനിച്ചാണ് ഉപവർഗ്ഗത്തിനു ഉർബാക്കോഡോൺ ഇറ്റെമിറെൻസിസ് (Urbacodon itemirensis,)എന്ന് പേരിട്ടിരിക്കുന്നത്.
സ്പെസിമൻ വിവരണം
[തിരുത്തുക]ഇടത് കീഴ്താടിയുടെ ദന്തഭാഗം മാത്രമാണ് ഇത് വരെ ലഭിച്ച അവശിഷ്ടം. 79.2cm നീളമുള്ള ഈ അവശിഷ്ട ഭാഗം 32 പല്ലുകളും ഉൾകൊള്ളുന്നു. പല്ലുകളൂടെ ഘടനയും വലിപ്പവും വച്ച് നോക്കുമ്പോൾ ഈ ജന്തു മാംസംതീനിയായിരുന്നെന്ന് അനുമാനിക്കുന്നു.[1]
ജന്തു വിവരണം
[തിരുത്തുക]1.5മീറ്റർ നീളവും, 10 കിലോ തൂക്കവുമുള്ള ദിനോസർ ആയിരുന്നിരിക്കണം ഈ ജന്തു.[2]