Jump to content

ക്രേസി ഗോപാലൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ക്രേസി ഗോപാലൻ
പോസ്റ്റർ
സംവിധാനംദീപു കരുണാകരൻ
നിർമ്മാണംശശിധരൻ യു.
രചനദീപു കരുണാകരൻ
അഭിനേതാക്കൾദിലീപ്
മനോജ്‌ കെ. ജയൻ
ബിജു മേനോൻ
ജഗതി ശ്രീകുമാർ
സലീം കുമാർ
രാധാ വർമ്മ
സംഗീതംരാഹുൽ രാജ്
ഗാനരചനഗിരീഷ് പുത്തഞ്ചേരി
അനിൽ പനച്ചൂരാൻ
ഛായാഗ്രഹണംഡി. കണ്ണൻ
ചിത്രസംയോജനംമനോജ്
സ്റ്റുഡിയോഭാവന മീഡിയ വിഷൻ
വിതരണംഉള്ളാ‍ട്ടിൽ വിഷ്വൽ മീഡിയ
റിലീസിങ് തീയതി2008
രാജ്യംഇന്ത്യ
ഭാഷമലയാളം

ദീപു കരുണാകരന്റെ സംവിധാനത്തിൽ ദിലീപ്, മനോജ്‌ കെ. ജയൻ, ബിജു മേനോൻ, ജഗതി ശ്രീകുമാർ, സലീം കുമാർ, രാധാ വർമ്മ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2008-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ക്രേസി ഗോപാലൻ. ഭാവന മീഡിയ വിഷനിന്റെ ബാനറിൽ ശശിധരൻ യു. നിർമ്മിച്ച ഈ ചിത്രം ഉള്ളാ‍ട്ടിൽ വിഷ്വൽ മീഡിയ ആണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചതും ദീപു കരുണാകരൻ ആണ്.

കഥാതന്തു

[തിരുത്തുക]

കട്ടിള പശു എന്നിങ്ങനെയുള്ളവ മോഷ്ടിക്കുന്ന ചെറുകിട കള്ളനായ ഗോപാലന് (ദിലീപ്) എന്തെങ്കിലും വൻ‌കിട പ്രവർത്തനം ചെയ്ത് പണമുണ്ടാക്കാഗ്രഹമുണ്ട്. അതിനായി ലക്ഷ്മണൻ (സലീം കുമാർ) എന്ന കൂട്ടാളിയെ ഗോപാലന് കിട്ടുന്നു. അങ്ങനെ അവർ വൻ‌കിട ബിസിനസ്സുകാരനായ ബാബു ജോണിന്റെ (മനോജ്‌ കെ. ജയൻ) സഹോദരി ഡയാനയെ (രാധാ വർമ്മ) കിഡ്‌നാപ്പ് ചെയ്തെങ്കിലും ഡയാന അവരെ കബളിപ്പിച്ച് രക്ഷപ്പെടുന്നു. എന്നാൽ പിന്നീട് സഹോദരൻ തീരുമാനിച്ചുറപ്പിച്ച കല്യാണത്തിൽ നിന്ന് രക്ഷപ്പെട്ട് കാമുകനൊപ്പം ചേരാൻ പണം ആവശ്യമായി വന്ന ഡയാന ഗോപാലനും ലക്ഷ്മണനുമൊപ്പം ചേർന്ന് തട്ടിക്കൊണ്ട് പോകൽ നാടകം കളിച്ച് ബാബുജോണിൽ നിന്ന് പണം തട്ടിയെടുത്ത് വിദേശത്തുള്ള കാമുകന്റെ അടുത്തേക്ക് പോകുന്നു. കുറച്ച് നാളുകൾക്കകം ചാക്കോ (മോഹൻ ജോസ്) എന്നൊരാൾ ഗോപലനെ സമീപിച്ച് സ്വകാര്യ ബാങ്കിന്റെ ലോക്കറിൽ നിന്ന് തനിക്കാവശ്യമായ ഫയൽ മോഷ്ടിക്കാൻ ഏർപ്പാട് ചെയ്യുന്നു. ഗോപാലനും ലക്ഷ്മണനും ഫയൽ മോഷ്ടിച്ചിറങ്ങിയ ശേഷം ആ ബാങ്കിൽ നിന്ന് കോടിക്കണക്കിന് രൂപ മോഷണം പോകുന്നു. ബാങ്കിലെ സുരക്ഷാക്യാമറകളിൽ പതിഞ്ഞ ഗോപാലനും ലക്ഷ്മണനും തങ്ങൾ മോഷ്ടാക്കളായി ചിത്രീകരിക്കപെട്ടതിന് ശേഷമാണ് ചാക്കോ ബാബുജോണിന്റെ ആളാണെന്നും വൻ ഇൻഷുറൻസ് തുക സ്വന്തമാക്കാൻ തന്റെ ബാങ്ക് കൊള്ളയടിച്ചത് ബാബു ജോൺ തന്നെയാണെന്നതുമുള്ള സത്യം അവർ മനസ്സിലാക്കുന്നത്. തെളിവുകളില്ലാതാക്കാൻ ബാബു ജോൺ ഇരുവരേയും കൊല്ലാൻ ശ്രമിക്കുന്നു. ഈ ശ്രമത്തിൽ ലക്ഷ്മണൻ കൊല്ലപ്പെടുന്നു. അതിൽ നിന്ന് രക്ഷപ്പെട്ട ഗോപാലനൊപ്പം പുതിയ കൂട്ടാളി ലവാങ്ങ് വാസുവും (ജഗതി ശ്രീകുമാർ) കാമുകനെ നഷ്ടപ്പെട്ട് തിരിച്ചെത്തിയ ഡയാനയും ചേർന്ന് ബാബുജോണിനോട് പ്രതികാരം ചെയ്യുന്നു.

അഭിനേതാക്കൾ

[തിരുത്തുക]

സംഗീതം

[തിരുത്തുക]

ഈ ചിത്രത്തിലെ ഗിരീഷ് പുത്തഞ്ചേരി, അനിൽ പനച്ചൂരാൻ എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് രാഹുൽ രാജ് ആണ്. പശ്ചാത്തലസംഗീതം രാജാമണി ഒരുക്കിയിരിക്കുന്നു.

ഗാനങ്ങൾ
  1. ഗോപാലാ ഗോകുലപാലാ – ശങ്കർ മഹാദേവൻ
  2. യുദ്‌ധം തുടങ്ങി – രാഹുൽ രാജ്
  3. ഹെയ് ലേസാ – സുനിത സാരഥി

അണിയറ പ്രവർത്തകർ

[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ക്രേസി_ഗോപാലൻ&oldid=2330359" എന്ന താളിൽനിന്ന് ശേഖരിച്ചത്