ഖുർആനിലുപയോഗിക്കുന്ന സൂചനാക്ഷരങ്ങൾ
ശരിയായ രീതിയിലുള്ള പാരായണത്തിനു വേണ്ടി വായനക്കാർക്ക് വിവിധ നിർദ്ദേശങ്ങൾ ചെറിയ സൂചനാക്ഷരങ്ങളുടെ രൂപത്തിൽ വാക്യഘടനയിൽ വിവിധഭാഗങ്ങളിലായി ഖുർആന്റെ അറബിയിലുള്ള പതിപ്പുകളിൽ ഉപയോഗിക്കുന്ന രീതി നിലവിലുണ്ട്.
പ്രത്യേക ചിഹ്നങ്ങളുടെ ആവശ്യം
[തിരുത്തുക]തെറ്റായ പാരായണം മൂലം അർത്ഥവ്യത്യാസം ഉണ്ടാകാതിരിക്കാൻ വേണ്ടിയാണ് ചിഹ്നങ്ങൾ ഉപയോഗിക്കുന്നത്.സാധാരണ അറബി വ്യവഹാര ഭാഷയിൽ ഇത്തരം സൂചനാക്ഷരങ്ങൾ ഉപയോഗിക്കുന്നില്ല. എന്നാൽ ഖുർആനിൽ ഉപയോഗിച്ചിരിക്കുന്ന ഭാഷയുടെ പ്രത്യേകത മൂലം ചിലപ്പോൾ ഒരു വാചകത്തിനുള്ളിൽ തന്നെ ഒന്നോ ഒന്നിലധികമോ വിരാമങ്ങൾ ആവശ്യമായി വരും.അതുപോലെത്തന്നെ ഒന്നിലധികം വാചകങ്ങൾ ഒരുമിച്ച് പാരായണം ചെയ്യേണ്ടതും ചിലപ്പോൾ അനിവാര്യമായിരിക്കും. ചില ഭാഗങ്ങൾ ദീർഘിപ്പിച്ച് പാരായണം ചെയേണ്ടതും നേരെ മറിച്ച് ചിലത് ചുരുക്കി പാരായണം ചെയ്യേണ്ടതുമുണ്ട്.[1]
ഖുർആൻ പാരായണത്തിൽ ശ്രദ്ധിക്കപ്പെടുന്ന രണ്ടു കാര്യങ്ങളാണ് വഖ്‌ഫ്(അറബി:الوقف), വസ്വ്‌ൽ (അറബി:الوصل) എന്നിവ.നിറുത്തി വായിക്കുക അഥവാ രണ്ടു പദങ്ങൾക്കിടയിൽ മുറിച്ചു ചൊല്ലുന്നതിനെയാണ് വഖ്‌ഫ് എന്നു പറയുന്നത്.നിറുത്താതെ കൂട്ടിച്ചേർത്ത് വായിക്കുന്നതാണ് വസ്വ്‌ൽ.പദങ്ങളുടെ ഉച്ചാരണം ദീർഘിപ്പിക്കേണ്ടതിനെയാണ് മദ്ദ് (അറബി:المد) എന്നതു കൊണ്ടുദ്ദേശിക്കുന്നത്.
സൂചനാക്ഷരങ്ങൾ
[തിരുത്തുക]കൂടുതൽ ഉപയോഗത്തിലിരിക്കുന്ന സൂചനാക്ഷരങ്ങൾ .
ചിഹ്നം | വിശദീകരണം |
م | വിരാമം അനിവാര്യം.അടുത്തുള്ള പദവുമായി കൂട്ടിവായിച്ചാൽ അർത്ഥവ്യത്യാസം സംഭവിക്കും. |
ط | വിരാമം വളരെ നല്ലതാണ്.പക്ഷേ സംസാരിക്കുന്ന വിഷയം പൂർത്തിയായിട്ടില്ല.എന്നാൽ വാചകം പൂർത്തിയായിട്ടുമുണ്ട്. |
ج | വിരാമം ചെയ്താലും ചെയ്തില്ലെങ്കിലും കുഴപ്പമില്ല. |
ز | വിരാമം ചെയ്യലാണ് നല്ലത്. |
ق | വിരാമത്തിന്റെ ആവശ്യമില്ല. |
قف | വായിക്കുന്നവർ കൂട്ടിവായിക്കുവാൻ ഇടയുണ്ട്.എങ്കിലും വിരാമമാണ് വേണ്ടത്. |
سكتة ، س | അൽപമൊന്നു നിറുത്തണം.എന്നാൽ പൂർണ്ണ വിരാമം വേണ്ട. |
وقفة | അൽപം കൂടി അധികം നിറുത്തുക. |
ص | ചേർത്തുവായിക്കുകയാണ് വേണ്ടത്.നിറുത്തുന്നതിന് വിരോധവുമില്ല. |
ﻻ | മുൻപും പിൻപുമുള്ള വാക്കുകൾ തമ്മിൽ ഘടനാപരമായ ബന്ധമുള്ളതു കൊണ്ട് ഇവിടെ വിരാമം ഇല്ല.എന്നാൽ സൂക്തത്തിന്റെ അവസാനത്തിലാണെങ്കിൽ വിരാമം ചെയ്യാം.ഇടക്കു വച്ചായിരുന്നാൽ വിരാമം ചെയ്യാതിരിക്കുന്നതാണ് നല്ലത്. |
ع | ഒരു ഖണ്ഡിക(റുകൂഅ് )അവസാനിച്ചു. |
سجدة | പാരായണത്തിനിടയിൽ പ്രണാമം (സുജൂദ്) അർപ്പിക്കേണ്ട സ്ഥലം. |
~ | പാരായണം ദീർഘിപ്പിക്കണം എന്ന അടയാളം.മദ്ദ് (അറബി:المد).ഇതിൽ അധികം ദീർഘിപ്പിക്കേണ്ടതും ആല്ലാത്തതുമായി ഒന്നിലധികം തരമുണ്ട്. |
ഇതു കൂടി കാണുക
[തിരുത്തുക]പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]അവലംബം
[തിരുത്തുക]- ↑ വിശുദ്ധ ഖുർആൻ വിവരണം, മുഹമ്മദ് അമാനി മൗലവി, വാല്യം ഒന്ന്, എഴാം പതിപ്പ്, കേരള നദ്‌വത്തുൽ മുജാഹിദീൻ , കോഴിക്കോട്.