ചിയാങ് മായി പ്രവിശ്യ
ചിയാങ് മായി | |||
---|---|---|---|
เชียงใหม่ | |||
| |||
Coordinates: 18°50′14″N 98°58′14″E / 18.83722°N 98.97056°E | |||
സ്ഥാപകൻ | Mangrai | ||
Capital | Chiang Mai | ||
• Governor | Pawin Chamniprasat (since October 2015) | ||
• Province | 20,107 ച.കി.മീ.(7,763 ച മൈ) | ||
(2015) | |||
• Province | 1,728,242 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്;
അസാധുവായ പേരുകൾ, ഉദാ: too many | ||
• നഗരപ്രദേശം | 654,649 | ||
• HDI (2010) | 0.792 (high) (rank?) | ||
Postal code | 50xxx | ||
Calling code | 053 | ||
വാഹന റെജിസ്ട്രേഷൻ | เชียงใหม่ | ||
Accession into Siam (Thailand) | 1910 | ||
വെബ്സൈറ്റ് | http://www.chiangmai.go.th |
തായ്ലന്റിലെ രണ്ടാമത്തെ വലിയ പ്രവിശ്യയാണ് ജിയാങ് മായി അഥവാ ചിയാങ് മായി. ഇത് രാജ്യത്തിന്റെ വടക്കൻ ഭാഗത്താണ് സ്ഥിതിചെയ്യുന്നത്. ഈ പ്രവിശ്യയുടെ വടക്കുകിഴക്കായി ചിയാങ് റായ്, തെക്ക് ലാംപാംഗ്, ലാംഫൻ, തെക്കുപടിഞ്ഞാറ് ടാക്, പടിഞ്ഞാറ് മായെ ഹൊങ് സോൺ, വടക്ക് ബർമ്മയിലെ ഷാൻ സംസ്ഥാനം എന്നിവയാണ് അതിർത്തികൾ. തലസ്ഥാനമായ ചിയാങ് മായി ബാങ്കോക്കിന് 685 കിലോമീറ്റർ അകലെ വടക്കൻ ദിശയിലാണു സ്ഥിതിചെയ്യുന്നത്.
ഭൂമിശാസ്ത്രം
[തിരുത്തുക]ബാങ്കോക്കിൽനിന്ന് ഏകദേശം 685 കിലോമീറ്റർ (426 മൈൽ) അകലെ മായെ പിങ് നദീതടത്തിൽ സമുദ്രനിരപ്പിൽനിന്ന് ഏകദേശം 300 മീറ്റർ (1,000 അടി) ഉയരത്തിലാണ് ഈ പ്രവിശ്യ സ്ഥിതിചെയ്യുന്നത്. തായ് മലമ്പ്രദേശങ്ങളിലെ പർവ്വതനിരകളാൽ വലയം ചെയ്യപ്പെട്ട ഈ പ്രദേശത്തിന്റെ വിസ്തീർണ്ണം ഏകദേശം 20,107 ചതുരശ്ര കിലോമീറ്റർ (8,000 ചതുരശ്ര മൈൽ) ആണ്. പ്രവിശ്യയുടെ വടക്കൻ അറ്റത്തായി ഡായെൻ ലാവോ ശ്രേണിയും (ทิวเขาแดนลาว) വടക്കു-തെക്കു ദിശകളിലേയ്ക്കു വ്യാപിച്ചുകിടക്കുന്ന താനോൻ തോങ് ചായി നിര (เทือกเขาถนนธงชัย) പ്രവിശ്യയുടെ കിഴക്കുഭാഗത്തായുള്ള ഖുൻ താൻ നിര എന്നിവയെല്ലാംതന്നെ മഴക്കാടുകളാൽ ആവരണം ചെയ്യപ്പെട്ടവയാണ്. ചാവോ ഫ്രായ നദിയുടെ ഒരു പ്രധാന പോഷകനദിയായ മായെ പിങ്, ഡായെൻ ലാവോ മലകളിൽ നിന്നാണ് ഉത്ഭവിക്കുന്നത്. 2,565 മീറ്റർ (8,415 അടി) ഉയരമുള്ളതും തായ്ലാൻഡിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയുമായ ദോയി ഇന്താനോൺ ചിയാങ് മായി പ്രവിശ്യയിലാണ് നിലനിൽക്കുന്നത്.[1] ദോയി സുതെപ്-പുയി,[2] ഒബ് ലുവാങ്,[3] ശ്രീ ലന്ന,[4] ഹുവായി നാം ഡോങ്,[5] മായെ വാങ്,[6] ഫാ ഡായെങ്[7] തുടങ്ങി നിരവധി ദേശീയോദ്യാനങ്ങൾ ഈ പ്രവിശ്യയിലുണ്ട്.
ചരിത്രം
[തിരുത്തുക]ചിയാങ് മായി പ്രവിശ്യയുടെ തലസ്ഥാനമായ ചിയാങ് മായി 1296 ലെ ലാന്ന രാജവംശത്തിന്റെ സ്ഥാപനത്തിനുശേഷം അതിന്റെ തലസ്ഥാനമായിരുന്ന അതേ കാലഘട്ടത്തിലാണ് സുഖോതായി രാജവംശവും ആവിർഭവിച്ചത്.[8] അന്നു മുതൽ ചിയാങ് മായി, ലന്നാ രാജവംശത്തിന്റെ തലസ്ഥാനവും സാംസ്കാരിക കേന്ദ്രവുമായി മാറിയെന്നതുപോലെ വടക്കൻ തായ്ലൻഡിലെ ഒരു ബുദ്ധമത കേന്ദ്രവും കൂടിയായിരുന്ന ഇവിടെ രാജാവ് മെങ് റായി അസംഖ്യം ക്ഷേത്രങ്ങൾ നിർമ്മിച്ചിരുന്നു.
1599 ൽ ഈ രാജ്യത്തിനു സ്വാതന്ത്ര്യം നഷ്ടപ്പെടുകയും അയുത്തായാ രാജ്യത്തിന്റെ ഭാഗമായി മാറുകയും ചെയ്തു. ഇത് 300 വർഷത്തിലധികം പഴക്കമുള്ള മെംഗ് റായി രാജാവു സ്ഥാപിച്ച രാജവംശത്തിന്റെ ഭരണം അവസാനിപ്പിച്ചു. ബർമീസ് അധിനിവേശക്കാർ നിർമ്മിച്ച സൗധങ്ങളിൽ അവരുടെ വാസ്തുശിൽപ്പവിദ്യയുടെ ശക്തമായ സ്വാധീനം നിഴലിച്ചിരുന്നത് ഇപ്പോഴും കാണുവാൻ സാധിക്കുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തിൽ മാത്രമാണ് തസ്കിൻ രാജാവിന്റെ നേതൃത്വത്തിൽ അവസാനം ബർമയെ പരാജയപ്പെടുത്തിയത്.
ജനങ്ങൾ
[തിരുത്തുക]ഈ പ്രവിശ്യയിലെ ജനസംഖ്യയിൽ 13.4% പേർ ഹ്മോങ്, യാവോ, ലാഹു, ലിസു, അഖ, കാരെൻ എന്നിങ്ങനെയുള്ള മലയോര ഗോത്രവിഭാഗത്തിൽപ്പെട്ടവരാണ്.
ഭരണവിഭാഗങ്ങളും പോസ്റ്റൽ കോഡുകളും
[തിരുത്തുക]ചിയാങ് മായി പ്രവിശ്യ 25 ജില്ലകളായി (amphoe) ഉപവിഭജനം നടത്തിയിരിക്കുന്നു. ഈ ജില്ലകൾ വീണ്ടും 204 ഉപജില്ലകളായും (താംബൺ), 2,066 ഗ്രാമങ്ങളായും (മുബൻ) വിഭജിക്കപ്പെട്ടിരുന്നു.
|
|
കാലാവസ്ഥ
[തിരുത്തുക]ചിയാങ് മായി പ്രവിശ്യയിൽ ഈർപ്പമുള്ളതും വരണ്ടതുമായ ഒരു ഉഷ്ണമേഖലാ കാലാവസ്ഥയാണ് അനുഭവപ്പെടാറുള്ളത് (കൊപൻ Aw), താഴ്ന്ന അക്ഷാംശം, മിതമായ ഉയരം എന്നിവ മൂലം ഇളം ചൂടുള്ളതും ചൂടുകൂടിയതുമാ കാലാവസ്ഥ വർഷംമുഴുവനും അനുഭവപ്പെടുന്നുവെങ്കിലും വരണ്ട കാലാവസ്ഥയിൽ രാത്രിയിലെ കാലാവസ്ഥ തണുത്തതെങ്കിലും പകൽ സമയത്തേക്കാൾ കുറഞ്ഞ അവസ്ഥയിലുള്ളതാണ്. 2005 മേയിൽ രേഖപ്പെടുത്തിയ 42.4 ഡിഗ്രി സെൽഷ്യസാണ് ഇവിടെ രേഖപ്പെടുത്തപ്പെട്ട ഏറ്റവും കൂടിയ താപനില.
അവലംബം
[തിരുത്തുക]- ↑ "Doi Inthanon National Park". Tourist Authority of Thailand (TAT). Archived from the original on 2015-05-01. Retrieved 21 Mar 2015.
- ↑ "Doi Suthep-Pui National Park". Department of National Parks (DNP) Thailand. Archived from the original on 24 May 2015. Retrieved 24 May 2015.
- ↑ "Ob Luang National Park". Department of National Parks (DNP) Thailand. Archived from the original on 2013-11-09. Retrieved 24 May 2015.
- ↑ "Si Lanna National Park". Department of National Parks (DNP) Thailand. Archived from the original on 24 May 2015. Retrieved 24 May 2015.
- ↑ "Huai Nam Dang National Park". Tourism Authority of Thailand (TAT). Archived from the original on 2015-04-02. Retrieved 21 Mar 2015.
- ↑ "Mae Wang National Park". Department of National Parks (DNP) Thailand. Archived from the original on 12 February 2015. Retrieved 24 May 2015.
- ↑ "Pha Daeng National Park". Department of National Parks (DNP) Thailand. Archived from the original on 24 May 2015. Retrieved 24 May 2015.
- ↑ "Chiang Mai". Tourism Authority of Thailand (TAT). Archived from the original on 2015-03-30. Retrieved 21 Mar 2015.
- ↑ The code 25 was assigned to a planned district Wiang Kham, which however wasn't created.