1953 മാർച്ച് 26-ന് തൃശ്ശൂരിലെ നെല്ലിക്കുന്നിൽ തട്ടിൽ ആന്റണി - മേരി ദമ്പതികളുടെ മകനായി ജനിച്ചു[2] .നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യൻ പള്ളി ഗായക സംഘത്തിൽ ആണ് സംഗീത ജീവിതം ആരംഭിച്ചത്.അന്ന് സ്ത്രി ശബ്ദത്തിൽ പാട്ടു പാടിയിരുന്നു.സെന്റ് തോമസ് തോപ്പ് സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭാസം നേടി. തൃശ്ശൂർ സെന്റ് തോമസ് കോളേജിൽ നിന്നും ധനതത്വ ശാസ്ത്രത്തിൽ ബിരുദം നേടിയ ജോൺസൺ പാശ്ചാത്യ ശൈലിയിൽ വയലിൻ അഭ്യസിച്ചു. 1968-ൽ വോയ്‌സ് ഓഫ് ട്രിച്ചൂർ എന്ന ഗാനമേള ട്രൂപ്പ് ആരംഭിച്ചു. ഗായകൻ പി. ജയചന്ദ്രനാണ് ഇദ്ദേഹത്തെ സംഗീത സംവിധായകൻ ജി. ദേവരാജന് പരിചയപ്പെടുത്തിയത്. 2011 ആഗസ്റ്റ് 18- ന് വൈകീട്ട് ഏഴുമണിയോടെ ഹൃദയാഘാതത്തെ തുടർന്നു് 58-ആം വയസ്സിൽ ചെന്നൈ കാട്ടുപക്കത്തെ വീട്ടിൽ വച്ച് അദ്ദേഹം അന്തരിച്ചു[3]നെല്ലിക്കുന്ന് സെന്റ് സെബാസ്റ്റ്യൻ സെമിത്തേരിയിൽ അന്ത്യവിശ്രമം കൊള്ളുന്നു. റാണിയാണ് ഭാര്യ. ഷാൻ, റെൻ എന്നിവർ മക്കൾ. സോഫ്റ്റ്‌വേർ എഞ്ജിനിയറായിരുന്ന റെൻ ജോൺസൺ 2012 ഫെബ്രുവരി 25-ന് ഒരു ബൈക്കപകടത്തിൽ മരിച്ചു; മകളും ഗായികയുമായിരുന്ന ഷാൻ 2016 ഫെബ്രുവരി 5-ന് ഹൃദയാഘാതത്തെത്തുടർന്നും. ഭാര്യ ഇപ്പോൾ അർബുദബാധിതയായി ചികിത്സയിലാണ്.
ജോൺസൺ എ.ആർ. റഹ്മാൻ സംഗീതം നിർവ്വഹിച്ച് 2004 ൽ പുറത്തിറങ്ങിയ കൺകളാൽ കൈത് സെയ് എന്ന തമിഴ് ചിത്രത്തിൽ 'തീക്കുരുവി...' എന്ന് തുടങ്ങുന്ന ഒരു ഗാനം ആലപിച്ചിട്ടുണ്ട്.
മലയാള സിനിമാ സംഗീത സംവിധായകരിൽ ദേശീയ പുരസ്കാരം ലഭിച്ച ആദ്യത്തെ വ്യക്തിയാണ് ജോൺസൺ. 1994, 1995 എന്നീ വർഷങ്ങളിൽ തുടർച്ചയായി ദേശീയ പുരസ്കാരം ലഭിച്ചു. 1994-ൽ പൊന്തൻമാട എന്ന ചിത്രത്തിന്റെ സംഗീത സംവിധാനത്തിന് പുരസ്കാരം ലഭിച്ചപ്പോൾ, 1995-ൽ സുകൃതം എന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിന് പുരസ്കാരം നേടിയത്.