ജ്യോതിഷവും ശാസ്ത്രവും
ജ്യോതിഷം മനുഷ്യന്റെ ജീവിതവും ജ്യോതിശാസ്ത്രവുമായി ബന്ധപ്പെട്ട പ്രതിഭാസങ്ങളും തമ്മിൽ ബന്ധമുണ്ടെന്നു കരുതുന്ന അനേകം വിശ്വാസങ്ങളുടെ സങ്കലനമാകുന്നു. പ്രപഞ്ചത്തെ വ്യാഖ്യാനിക്കാനുള്ള കഴിവില്ലാത്തതിനാൽ ശാസ്ത്രസമൂഹം ജ്യോതിഷത്തെ തിരസ്കരിക്കുന്നു. ജ്യോതിഷത്തെ ശാസ്ത്രീയപരിശോധനയ്ക്കു വിധേയമാക്കിയിട്ടുണ്ടെങ്കിലും ജ്യോതിഷത്തെ രൂപപ്പെടുത്തിയെന്നു പറയപ്പെടുന്ന അടിസ്ഥാനത്തെ താങ്ങിനിർത്തുന്ന യാതൊരുവിധ തെളിവുകളും ഇതുവരെ ലഭിച്ചിട്ടില്ല.
ജ്യോതിഷത്തിന്റെ ശാസ്ത്രീയതയെപ്പറ്റി ഷൗൺ കാൾസൺ എന്ന ശാസ്ത്രജ്ഞന്റെ നേതൃത്വത്തിൽ ശാസ്ത്രജ്ഞന്മാരും ജ്യോൽസ്യന്മാരും ചേർന്ന കമ്മിറ്റി നടത്തിയ പരിശോധന വളരെ പ്രസിദ്ധമാണ്. ഒരാളുടെ ഭാവി ഒരു താളിയോലയിലോ പേപ്പറിലോ കുറിക്കുന്ന രീതിയാണ് ജാതകം(natal astrology). ഇതു ശരിയോ എന്നറിയാനുള്ള പരിശോധനയാണു നടത്തിയത്. ഒരു ആകസ്മിക സംഭവത്തിനുള്ള സാധ്യത മാത്രമേ ജ്യോൽസ്യപ്രവചനത്തിനുമുള്ളൂ എന്ന് ഈ പരീകഷണം തെളിയിച്ചു. മൈകേൽ ഗൗക്കുഎലിൻ ഓട്ടക്കാരുടെ ജനനസമയത്ത് ചൊവ്വാഗ്രഹം സ്വാധീനിക്കുന്നുവെന്ന് അവകാശപ്പെട്ടു. പക്ഷേ അത് ആവർത്തിച്ചു കണ്ടെത്താൻ കൂടുതൽ പഠനത്തിൽ തെളിവുകൾ ലഭിച്ചില്ല.
നിയന്ത്രിതമായ പഠനസാഹചര്യങ്ങളിൽ ജ്യോതിഷം അതിന്റെ പ്രാവർത്തികത തെളിയിച്ചിട്ടില്ല. ആയതിനാൽ അതിനു ശാസ്ത്രീയമായ സാധുത തെളിയിക്കാൻ കഴിഞ്ഞില്ല. ആയതിനാൽ അതിനെ കപടശാസ്ത്രത്തിന്റെ ഗണത്തിലാണ് പെടുത്തിയിരിക്കുന്നത്. മനുഷ്യനെയൊ ഭൂമിയിലെ വിവിധ സംഭവങ്ങളെയോ സ്വാധീനിക്കാൻ നക്ഷത്രങ്ങളുടെയോ ഗ്രഹങ്ങളുടെയോ സ്ഥാനത്തിനോ ചലനത്തിനോ കഴിയുന്നതിനുള്ള മുൻ കൂട്ടിയുള്ള പ്രവർത്തനരീതിയുണ്ടെന്നു കണ്ടെത്താനായിട്ടില്ല. അത്തരം ഒരു സ്വാധീനം ജീവശാസ്ത്രത്തിലോ ഭൗതികശാസ്ത്രത്തിലോ ഉള്ള അടിസ്ഥാനവസ്തുതകൾക്കു നിരക്കുന്നതായി കണ്ടെത്തിയിട്ടുമില്ല.
അവലംബം
[തിരുത്തുക]- Zarka, Philippe (2011). "Astronomy and astrology". Proceedings of the International Astronomical Union 5 (S260): 420–425.
- Bennett, Jeffrey; Donohue, Megan; Schneider, Nicholas; Voit, Mark (2007). The cosmic perspective (4th ed.). San Francisco, CA: Pearson/Addison-Wesley. pp. 82–84.
- Hansson, Sven Ove; Zalta, Edward N. "Science and Pseudo-Science". Stanford Encyclopedia of Philosophy. Retrieved 6 July 2012.
- Hartmann, P; Reuter, M.; Nyborga, H. (May 2006). "The relationship between date of birth and individual differences in personality and general intelligence: A large-scale study". Personality and Individual Differences 40 (7): 1349–1362.