ദ ഫേമസ് ഫൈവ്
| |
രചയിതാവ് | Enid Blyton |
---|---|
രാജ്യം | United Kingdom |
ഭാഷ | English |
വിഭാഗം |
|
പ്രസാധകർ | Hodder & Stoughton |
പുറത്തിറക്കിയത് | 1942—62 |
വിതരണ രീതി | Print (hardback & paperback) |
പുസ്തകങ്ങളുടെ എണ്ണം | 21 |
ഒരു ഇംഗ്ലീഷ് ബാലസാഹിത്യ പുസ്തക പരമ്പരയാണ് ദ ഫേമസ് ഫൈവ് (The Famous Five Series) എന്നറിയപ്പെടുന്ന കുറ്റാന്വേക പരമ്പര. വിഖ്യാത ബാലസാഹിത്യ കർത്താവായ എനിഡ് ബ്ലൈറ്റൺ (Enyd Blyton) ആണ് ഈ പരമ്പരയുടെ സ്രഷ്ടാവ്. എക്കാലത്തേയും മികച്ച വിൽപന വിജയം കരസ്ഥമാക്കിയിട്ടുള്ള പുസ്തക പരമ്പരകളിൽ ഒന്നാണ് ദ ഫേമസ് ഫൈവ്.
നാൾവഴി
[തിരുത്തുക]1942ൽ The Five on Treasure Island പ്രസിദ്ധികരിച്ച് കൊണ്ടാണ് പരമ്പരയുടെ തുടക്കം. ആറോ എട്ടോ പുസ്തകത്തിൽ പരമ്പര തീർക്കാൻ ആയിരുന്നു ബ്ലെട്ടൻ ഉദ്ദേദേശിച്ചത് . എന്നാൽ പുസ്തകങ്ങൾക്ക് ലഭിച്ച ജനപ്രീതിയും അവയുടെ വമ്പിച്ച വിൽപനയും കൂടുതൽ പുസ്തകങ്ങൾക്ക് കാരണമായി. ഒടുവിൽ 21 പുസ്തതകങ്ങൾ ആയപ്പോഴാണ് പരമ്പര അവസാനിപ്പിച്ചത്. 1953ആയപ്പോഴേക്കും 6മില്യനിലേറെ കോപ്പികൾ വിറ്റു പോയിരുന്നു. ഇന്നും പ്രതിവർഷം 2മില്യൻ കോപ്പികളിലേറെ വിറ്റു പോകുന്നു. നൂറുമില്യൻ കോപ്പികളിലേറെ ഇതുവരെ വിറ്റു പോയതായി കണക്കാക്കപ്പെട്ടിട്ടുണ്ട്. എല്ലാ പുസ്തകങ്ങൾക്കും ടെലിവിഷൻ ആവിഷക്കാരം ഉണ്ടായിട്ടുണ്ട്. പലതും പല രാജ്യങ്ങളിൽ സിനിമയും ആക്കപ്പെട്ടിട്ടുണ്ട്.