നജ്റാൻ
Najran | |
---|---|
Country | Saudi Arabia |
Province | നജ്റാൻ |
Established | 4000 B.C |
• പ്രവിശ്യാ ഗവർണർ | മിശ്അൽ ബിൻ അബ്ദുല്ലാ |
(2004) | |
• ആകെ | 246,880 |
Najran Municipality estimate | |
സമയമേഖല | UTC+3 |
• Summer (DST) | UTC+3 |
Postal Code | (5 digits) |
ഏരിയ കോഡ് | +966-7 |
വെബ്സൈറ്റ് | [1] |
നജ്റാൻ സൗദി അറേബ്യയുടെ തെക്ക്-കിഴക്കൻ അതിർത്തിയിലുള്ള ഒരു നഗരമാണ്. അബാ അസ്സ ഊദ് എന്നാണ് പൗരാണിക നാമം. നജ്റാൻ പ്രവിശ്യയുടെ തലസ്ഥാനമാണ് ഈ പ്രദേശം. ഈ പ്രദേശത്ത് ആദ്യമായി താമസമാക്കിയ നജ്റാൻ ബിൻ സൈദാൻ ബിൻ സാബ എന്ന വ്യക്തിയുടെ നാമത്തിൽ നിന്നാണ് നജ്റാൻ എന്ന സ്ഥലനാമം ലഭിച്ചതെന്ന് അനുമാനിക്കപ്പെടുന്നു.
ചരിത്രം
[തിരുത്തുക]4000 വർഷത്തെ ചരിത്രപാരമ്പര്യം അവകാശപ്പെടുന്ന നജ്റാൻ, പുരാതന കാലത്ത് അൽ ഉഖ്ദൂദ് എന്ന പേരിലും അറിയപ്പെട്ടിരുന്നു. ഉഖ്ദൂദ് എന്നാൽ കിടങ്ങുകൾ എന്നാണ് അർത്ഥം. അന്നത്തെ റോമൻ ഭരണാധികാരി ക്രിസ്തീയ വിശാസികളായിരുന്ന ആളുകളെ കിടങ്ങുകൾ കുഴിച്ചുണ്ടാക്കിയ അഗ്നികുണ്ഡങ്ങളിൽ എറിഞ്ഞ് ശിക്ഷിച്ചിരുന്നത്രെ. ഈ കിടങ്ങുകളുടെ അവശിഷ്ടമെന്ന് പറയപ്പെടുന്ന സ്ഥലം ഇപ്പോഴും നജ്റാനിൽ കാണാം. നജ്റാൻ വസ്ത്രനിർമ്മാണരംഗത്ത് പ്രശസ്തമായിരുന്നു, ഒരു കാലത്ത്. കഅ്ബയുടെ കിസ് വ അവിടെയായിരുന്നു നിർമ്മിച്ചിരുന്നത്. ആയുധ നിർമ്മാണത്തിലും തുകൽ വ്യവസായത്തിലും അവർ കഴിവ് തെളിയിച്ചിരുന്നു. മുഹമ്മദ് നബിയുടെ കാലത്ത് നജ്റാൻ ഒരു ക്രിസ്ത്യൻ കേന്ദ്രമായിരുന്നു. നജ്റാനിൽ നിന്ന് വന്ന ക്രിസ്തീയ പാതിരിമാരെ തന്റെ പള്ളിയിൽ മുഹമ്മദ് സ്വീകരിച്ചതും, അവർ അവിടെ താമസിച്ചതും പ്രശസ്തമായ ചരിത്രമാണ്.[1]
പുരാവസ്തു മ്യൂസിയം
[തിരുത്തുക]നജ്റാനിൽ സൗദി വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള ഒരു മ്യൂസിയം പ്രവർത്തിക്കുന്നുണ്ട്. അവിടെ നടന്ന ചരിത്ര ഗവേഷണങ്ങളെ തുടർന്ന് ലഭിച്ച ഒരു പാട് പുരാവസ്തുക്കൾ ഈ മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്നു. ഇതിനോട് ചേർന്നാണ് ഉഖ്ദൂദിന്റെ അവശിഷ്ടങ്ങൾ ഉള്ള വിശാലമായ പ്രദേശം.[2]
ഇന്ന്
[തിരുത്തുക]സൗദിയിലെ പ്രധാന കാർഷിക മേഖലയാണ് ഇന്ന് നജ്റാൻ.
അവലംബം
[തിരുത്തുക]- ↑ "ലോകാനുഗ്രഹി- ശൈഖ് മുഹമ്മദ് കാരകുന്ന്-ഇസ്‌ലാമിക് പബ്ലിഷിങ്ങ് ഹൗസ്". Archived from the original on 2009-02-04. Retrieved 2009-11-25.
- ↑ നബാത്തിയ
Hyatt Najran
അധിക വായനക്ക്
[തിരുത്തുക]- This text is adapted from William Muir's public domain, The Caliphate: Its Rise, Decline, and Fall.
- Irfan Shahîd, The Martyrs of Najrân. New Documents, Brussels (1971).
- Irfan Shahîd, Byzantium and the Arabs in the Fifth Century, Dumbarton Oaks (1989), ISBN 0884021521.
- Hugh Goddard, A History of Christian-Muslim Relations, Edinburgh University Press (2000), ISBN 074861009X.
- Josef W. Meri, Jere L. Bacharach, Medieval Islamic Civilization, Taylor & Francis (2006), ISBN 0415966922.
- Mark A. Caudill, Twilight in the Kingdom, Greenwood Publishing Group (2006), ISBN 0275992527.
- Andre Vauchez, Richard Barrie Dobson, Michael Lapidge, Adrian Walford, Encyclopedia of the Middle Ages, Routledge (2001), ISBN 1579582826.
- Joel Thomas Walker, The Legend of Mar Qardagh, University of California Press (2006), ISBN 0520245784.