നാജിയോസ്
Original author(s) | എത്താൻ ഗൽസ്ടാട് |
---|---|
ആദ്യപതിപ്പ് | March 14, 1999 |
Stable release | |
റെപോസിറ്ററി | |
ഓപ്പറേറ്റിങ് സിസ്റ്റം | Unix-like |
തരം | Network monitoring |
അനുമതിപത്രം | GNU General Public License |
വെബ്‌സൈറ്റ് | www.nagios.org |
സ്വതന്ത്രസോഫ്ട് വെയർ രംഗത്തെ പ്രശസ്തമായ ഒരു ശൃംഖലാ നിരീക്ഷണ സംവിധാനമാണ് നാജിയോസ്. ഇത് ഉപയോഗിച്ചുകൊണ്ട് നമുക്ക് കംപ്യൂട്ടറുകളുടെയും ശൃംഖലകളുടെയും നിലവിലുള്ള പ്രവർത്തനസ്ഥിതി വിലയിരുത്താനായി കഴിയും. ഏതെങ്കിലും സർവീസ് തകരാറിലായാൽ അത് മാനേജരെ ഇമെയിൽ വഴിയോ എസ്.എം,എസ് വഴിയോ അറിയിക്കാനുള്ള സംവിധാനവും നാജിയോസ് നൽകുന്നുണ്ട്. നെറ്റസെയ്ന്റ് എന്ന പേരിലാണ് നാജിയോസ് ആദ്യമായി അറിയപ്പെട്ടു തുടങ്ങിയത്. ഒരു കൂട്ടം സോഫ്ട് വെയർ വിദഗ്ദരുടെ കൂടെ എത്താന് ഗൽസ്ടാട് ആണ് നാജിയോസ് രൂപപ്പെടുത്തിയത്. അതിനുള്ള പരിപോഷണവും ഇപ്പോഴും ഇദ്ദേഹം തന്നെ ചെയ്യുന്നുണ്ട്. നാജിയോസ് പൊതുവിൽ ലിനക്സ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിനുവേണ്ടിയാണ് നിർമ്മിക്കപ്പെട്ടതെങ്കിലും , എല്ലാ വിഭാഗത്തിലും ഉള്ള ഓപ്പറേറ്റിംഗ സിസ്റ്റത്തിലും ഇത് പ്രവർത്തനയോഗ്യമാണ്. ഇത് ഗ്നു ജി.പി.എൽ പ്രകാരം പുറത്തിറക്കപ്പെട്ടിട്ടുള്ളതാണ്.
പ്രധാന പ്രത്യേകതകൾ
[തിരുത്തുക]- നിരീക്ഷണം - നേരത്തെ തന്നെ നിർവചിച്ചിരിക്കുന്ന സർവീസുകളും , കംപ്യൂട്ടറുകളും ഒരു നിശ്ചിത ഇടവേളയിൽ കൃത്യമായി നിരീക്ഷിച്ചുകൊണ്ടിരിക്കുന്നു. ഉദാഹരണത്തിന് പോപ്. എസ്.എം.ടി.പി. , എച്ച്.ടി.ടി.പി.
- വിവരം നൽകൽ - ഏതെങ്കിലും സർവീസ് അസ്വാഭാവികമായോ , പ്രവർത്തികാതെയോ കാണപ്പെട്ടാൽ നാജിയോസ് അത് നേരത്തെ തന്നെ നിർവചിക്കപ്പെട്ടിട്ടുള്ള ഇമെയൽ അഡ്രസ്സിലേക്ക് വിവരം നൽകുന്നു. പുതിയ വെർഷനുകളിൽ ഇത്തരം വിവരം നൽകൽ മൊബൈൽ ഫോൺ വഴി അയക്കാനും സൌകര്യമുണ്ട്.
- റിപ്പോർട്ടിംഗ് - നേരത്തെ തന്നെ നിർവചിക്കപ്പെട്ടിട്ടുള്ള ഏതൊരു ഹോസ്റ്റിനെപ്പറ്റിയുമുള്ള റിപ്പോർട്ടുകൾ ഇതിൽ ലഭ്യമാണ്.
- മെയിന്റനൻസ് - മുൻകൂട്ടിയുള്ള മെയിന്റനൻസ് ഇതിലൂടെ സാധ്യമാണഅ
- പ്ലാനിംഗ് - റിപ്പോർട്ടുകളുടെയും മറ്റും സഹായത്താൽ ഹാർഡ് വെയർ അപ്ഗ്രേഡുകളും മറ്റും നമുക്ക് മുൻകൂട്ടി പ്ലാൻ ചെയ്യാവുന്നതാണ്.
പുസ്തകങ്ങൾ
[തിരുത്തുക]- Barth, Wolfgang; (2006) Nagios: System And Network Monitoring Archived 2008-05-31 at the Wayback Machine. - No Starch Press ISBN 1-59327-070-4
- Barth, Wolfgang; (2008) "Nagios: System And Network Monitoring, 2nd edition - No Starch Press ISBN 1-59327-179-4
- Turnbull, James; (2006) Pro Nagios 2.0 Archived 2011-06-25 at the Wayback Machine. - San Francisco: Apress ISBN 1-59059-609-9
- Josephsen, David; (2007) Building a Monitoring Infrastructure with Nagios Archived 2009-07-17 at the Wayback Machine. - Prentice Hall ISBN 0-13-223693-1
- Dondich, Taylor; (2006) Network Monitoring with Nagios - O'Reilly ISBN 0-596-52819-1
- Schubert, Max et al.; (2008) Nagios 3 Enterprise Network Monitoring Archived 2010-03-30 at the Wayback Machine. - Syngress ISBN 978-1-59749-267-6
- Kocjan, Wojciech; (2008) "Learning Nagios 3.0 Archived 2009-08-13 at the Wayback Machine." - Packt Publishing ISBN 1847195180
പുറത്തേക്കുള്ള കണ്ണികൾ.
[തിരുത്തുക]- Nagios.org, official website
- Nagios Plugins the home of the official plugins
- Nagios Exchange overview of plugins, addons, mailing lists for Nagios
സപ്പോർട്ട് സൈറ്റുകൾ
[തിരുത്തുക]- Meulie.net Nagios support forums Archived 2010-03-16 at the Wayback Machine.
- New community and wiki of Nagios.org
- [http://community.nagios.org Nagios Community
- Nagios Enterprises Nagios Commercial Support