പുറക്കാട് രാജവംശം
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
യൂറോപ്യൻ രേഖകളിലെ പോർക്കയാണ് പുറക്കാട്. ചെമ്പകശ്ശേരി എന്നും ഈ രാജ്യം അറിയപ്പെടുന്നു. ഇന്നത്തെ അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകളാണ് ഈ രാജ്യത്തെ ഉൾപ്പെട്ടിരുന്നത്. ദേവനാരായണന്മാർ എന്ന ബ്രഹ്മണരാജാക്കന്മാരാണ് ചെമ്പകശ്ശേരി വാണിരുന്നത്. കോട്ടയം താലൂക്കിലെ കുടമാളൂരാണ് ഇവരുടെ മൂലകുടുംബം. പോർച്ചുഗീസുകാരുമായി വളരെ മെച്ചപ്പെട്ട ബന്ധമായിരുന്നു ഇവർക്കുണ്ടായിരുന്നത് . ഡച്ച്, ഈസ്റ്റ് ഇന്ത്യാകമ്പനിയുമായും നല്ല ബന്ധം പുലർത്തിയിരുന്നു. പുറക്കാട്ടരയന്റെ നേതൃത്വത്തിലുള്ള ഒരു നാവികപ്പട ഈ രാജ്യത്തിനുണ്ടായിരുന്നു. തിരുവിതാംകൂറുമായുള്ള യുദ്ധത്തിൽ കായംകുളത്തെ സഹായിച്ചതിന്റെ പേരിൽ 1746ൽ മാർത്താണ്ഡവർമ്മ ഈ രാജ്യം പിടിച്ചടക്കി തിരുവിതാംകൂറിനോട് ചേർത്തു.