Jump to content

ബോൺ വാർസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
The rivalry between ഒത്നിൽ ചാൾസ് മാർഷ് (left) and എഡ്‌വേർഡ് ഡ്രിങ്കർ കോപ്പ് (right) sparked the Bone Wars.

ഫോസിൽ കണ്ടെത്തുന്നതിൽ അത്യധികം മത്സരം നിറഞ്ഞ ഒരു കാലഘട്ടത്തെ ആണ് ബോൺ വാർസ് അഥവാ ദി ഗ്രേറ്റ് ദിനോസർ റഷ് എന്നപേരിലും അറിയപ്പെടുന്നത് . ഇത് നടന്നത് അമേരിക്കയിലെ പ്രശസ്തരായ രണ്ടു പാലിന്റോളോജിസ്റ്റുമാർ തമ്മിൽ ആയിരുന്നു. ആ അതി തീക്ഷണമായ മത്സരം , എഡ്‌വേർഡ് ഡ്രിങ്കർ കോപ്പ് (അക്കാദമി ഓഫ് നാച്ചുറൽ സയൻസെസ് ,ഫിലാഡൽഫിയ ) - ഒത്നിൽ ചാൾസ് മാർഷ് (പീബോഡി മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററി , യേൽ ) എന്നിവർ തമ്മിൽ ആയിരുന്നു . തങ്ങളിൽ ആര് മികച്ചത് എന്ന് തെളിയിക്കാൻ കുടിലവും വഞ്ചനാപരവും ആയ പല പ്രവൃത്തികളും ഇരുവരും നടത്തി കൈക്കൂലി , കളവ് , കണ്ടെത്തിയ ഫോസിലുകൾ നശിപ്പിക്കുക തുടങ്ങി വ്യക്തിഹത്യയും അവതരിപ്പിച്ച പ്രബന്ധങ്ങളിൽ തെറ്റ് ഉണ്ടെന്ന വ്യാജ പ്രചാരണവും തമ്മിലടിയും വരേ നടന്നു എന്നത് പത്തൊൻപതാം നൂറ്റാണ്ടിന്റെ ചരിത്രത്തിന്റെ ഭാഗമായി .

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ബോൺ_വാർസ്&oldid=2835999" എന്ന താളിൽനിന്ന് ശേഖരിച്ചത്