Jump to content

മെഡാർഡ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വിശുദ്ധ മെഡാർ
Statue of Saint Medardus, Saint Médard d'Eyrans
Bishop and Confessor
ജനനംc. 457
Salency, Oise, Picardy, France
മരണംc. 545
Noyon, Oise, Picardy, France
വണങ്ങുന്നത്റോമൻ കത്തോലിക്കാ സഭ
പ്രധാന തീർത്ഥാടനകേന്ദ്രംAbbey of Saint-Médard, Soissons, France
ഓർമ്മത്തിരുന്നാൾജൂൺ 8
പ്രതീകം/ചിഹ്നംEpiscopal garments
മദ്ധ്യസ്ഥംthe weather; invoked against toothache

റോമൻ കത്തോലിക്കാ സഭയിലെ ഒരു വിശുദ്ധനാണ് മെഡാർഡ് (c. 457 – c. 545).

ജീവിതരേഖ

[തിരുത്തുക]

ഫ്രാൻസിൽ സലെൻസിയിൽ ഭക്തിയും കുലീനത്വവുമുള്ള ഒരു കുടുംബത്തിൽ മെഡാർഡ് 457-ൽ ജനിച്ചു. ബാല്യം മുതൽ അവൻ ദരിദ്രരോട് അസാധാരണമായ അനുകമ്പ പ്രദർശിപ്പിച്ചിരുന്നു. ഒരു ദിവസം അവൻ തന്റെ കുപ്പായം അന്ധനായ ഒരു ഭിക്ഷുവിന് ദാനം ചെയ്തു. അതിനെപ്പറ്റി മാതാപിതാക്കന്മാർ ചോദ്യം ചെയ്തപ്പോൾ അവൻ പറഞ്ഞതു, കഷ്ടപ്പെടുന്ന ക്രിസ്തുവിന്റെ ഒരവയവത്തിന് എന്റെ വസ്ത്രത്തിന്റെ ഒരോഹരി കൊടുക്കാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ലെന്നാണ്. ആർഭാടങ്ങളിൽ നിന്നൊഴിഞ്ഞ് പ്രർത്ഥനയിലും ഉപവാസത്തിലുമായിരുന്ന അദ്ദേഹം ആനന്ദം കണ്ടെത്തിയിരുന്നത്. 33ആം വയസ്സിൽ മെഡാർഡ് പുരോഹിതനായി. അദ്ദേഹത്തിന്റെ പ്രസംഗം ഹൃദയസ്പർശമായിരുന്നു. 530-ൽ ആ രാജ്യത്തെ മുപ്പതാമത്തെ മെത്രാൻ മരിക്കുകയും എഴുപത്തിമൂന്നുകാരനായ മെഡാർഡ് മെത്രാനായി ഏകയോഗം തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. പുതിയസ്ഥാനം തപോജീവിതത്തെ ലഘുപ്പെടുത്തിയില്ല. ഹൺസും വാൻറസും രൂപതയെ ആക്രമിച്ചപ്പോൾ മെത്രാനച്ചന് തന്റെ ഉപവി പ്രകടിപ്പിക്കാൻ നല്ല ഒരവസരം സിദ്ധിച്ചു. അദ്ദേഹം തന്റെ ജീവിതകാലത്തിനിടയിൽ അനേകരെ മാനസാന്തരപ്പെടുത്തുകയും ജ്ഞാനസ്നാനപ്പെടുത്തുകയും ചെയ്തു. 88-ാമത്തെ വയസ്സിൽ ജനങ്ങളുടെ കണ്ണിലുണ്ണിയായിരുന്ന മെഡാർഡുമെത്രാൻ ദിവംഗതനായി. ജൂൺ 8-ന് സഭ ഇദ്ദേഹത്തിന്റെ ഓർമ്മയാചരിക്കുന്നു[1].

അവലംബം

[തിരുത്തുക]
  1. "St. Medard". Archived from the original on 2011-08-26. Retrieved 2011-11-14.

ഉറവിടം

[തിരുത്തുക]
  • Early Life, ed. B. Krusch, Monumenta Germaniae Historica, Auctores Antiquissimi, iv (part 2), 67-73
  • Butler's Lives of the Saints, vi 66-67
  • William Walsh, 1897. Curiosities of Popular Customs ...

പുറത്തേക്കുള്ള കണ്ണികൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മെഡാർഡ്&oldid=3641705" എന്ന താളിൽനിന്ന് ശേഖരിച്ചത്