ലേക് തായ്
ദൃശ്യരൂപം
ലേക് തായ് | |
---|---|
സ്ഥാനം | southern Jiangsu and northern Zhejiang |
നിർദ്ദേശാങ്കങ്ങൾ | 31°14′N 120°8′E / 31.233°N 120.133°E |
Basin countries | China |
ഉപരിതല വിസ്തീർണ്ണം | 2,250 കി.m2 (869 ച മൈ) |
ശരാശരി ആഴം | 2 മീ (6.6 അടി) |
Islands | 90 |
അധിവാസ സ്ഥലങ്ങൾ | Huzhou, Suzhou, Wuxi |
ലേക് തായ് അഥവാ ലേക് തൈഹു, യാങ്ട്സെ നദിയുടെ അഴിമുഖത്തെ സമതലത്തിൽ സ്ഥിതിചെയ്യുന്ന വലിയൊരു ശുദ്ധജല തടാകമാണ്. ജിയാൻഗ്സു പ്രവിശ്യയിലുള്ള ഈ തടാകത്തിന്റെ തെക്കൻ തീരം സെജിയാങുമായി അതിർത്തി പങ്കിടുന്നു. 2,250 ചതുരശ്ര കിലോമീറ്റർ (869 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള ഈ തടാകത്തിന്റെ ശരാശരി ആഴം 2 മീറ്റർ (6.6 അടി)[1] ആണ്. പോയാങ്, ഡോങ്ടിങ് എന്നിവ കഴിഞ്ഞാൽ ഇത് ചൈനയിലെ മൂന്നാമത്തെ വലിയ ശുദ്ധജല തടാകമാണ്. തടാകത്തിൽ ഏതാനും ചതുരശ്ര മീറ്റർ മുതൽ നിരവധി ചതുരശ്ര കിലോമീറ്ററുകൾ വരെ വലിപ്പമുള്ള ഏകദേശം 90 ദ്വീപുകളാണുള്ളത്.
ലേക് തായ് പ്രശസ്ത ഗ്രാൻഡ് കനാലുമായി ബന്ധപ്പെടുത്തിയിരിക്കുന്നതും സുഷൌ ക്രീക്ക് ഉൾപ്പെടെ നിരവധി നദികളുടെ ഉത്ഭവ സ്ഥാനവുമാണ്. സമീപകാലത്ത് ചുറ്റുമുള്ള പ്രദേശങ്ങളിലെ ദ്രുതഗതിയിലുള്ള വ്യാവസായിക വികസനത്താൽ തടാകം മലിനീകരണ ഭീഷണിയിലാണ്.