വിശ്വസ്തനും വിവേകിയുമായ അടിമ
യഹോവയുടെ സാക്ഷികൾക്കിടയിൽ മരണാനന്തരം സ്വർഗ്ഗത്തിൽ ക്രിസ്തുവിനോടു കൂടെ ദൈവരാജ്യത്തിന്റെ ഭരണകർത്താക്കളായി സേവിക്കാൻ സ്വർഗ്ഗത്തിലേക്ക് അത്മശരീരത്തിൽ എടുക്കപ്പെടുമെന്ന് വിശ്വാസം പ്രകടിപ്പിക്കുന്ന "അഭിഷിക്ത ക്രിസ്ത്യാനികളെ" ഒരു കൂട്ടമെന്ന നിലയിൽ തിരിച്ചറിയിക്കുന്ന പദമാണ് വിശ്വസ്തനും വിവേകിയുമായ അടിമ എന്നത്. സ്വർഗ്ഗത്തിലേക്ക് മരണാനന്തരം പോകുമെന്ന് യഹോവയുടെ സാക്ഷികൾ പഠിപ്പിക്കുന്ന 1,44,000 ക്രിസ്ത്യാനികളുടെ ഇപ്പോൾ ഭുമിയിലുള്ള ശേഷിപ്പെന്ന നിലയിൽ അവരെ തിരിച്ചറിയിച്ചിരിക്കുന്ന. ലോകവ്യാപകമായി ഇപ്പോൾ 75 ലക്ഷം യഹോവയുടെ സാക്ഷികളുണ്ടെങ്കിലും സ്വർഗ്ഗീയ പ്രത്യാശ പ്രകടിപ്പിക്കുന്നവരുടെ ഇപ്പോഴുള്ള സംഖ്യ ഏതാണ്ട് 11,000 ആണ്. അന്ത്യകാലത്ത് തന്റെ യഥാർത്ഥ അനുഗാമികൾക്ക് അത്മീയ ഭക്ഷണം വിതരണം ചെയ്യാൻ യേശു നിയോഗിക്കുമെന്ന് മത്തായി 24:45-47-ൽ പറഞ്ഞ ദാസവർഗ്ഗമാണിവരെന്ന് യഹോവയുടെ സാക്ഷികൾ വിശ്വസിക്കുന്നു. യഹോവയുടെ സാക്ഷികളുടെ ഭരണസംഘത്തിലെ എല്ലാ അംഗങ്ങളും തന്നെ സ്വർഗ്ഗീയ പ്രത്യാശ പ്രകടിപ്പിക്കുന്നവരാണ്.[1][2]