ഹാരി പോട്ടർ ആന്റ് ദ ചേമ്പർ ഓഫ് സീക്രട്ട്സ് (ചലച്ചിത്രം)
ഹാരി പോട്ടർ ആന്റ് ദ ചേമ്പർ ഓഫ് സീക്രട്ട്സ് | |
---|---|
സംവിധാനം | ക്രിസ് കൊളംബസ് |
നിർമ്മാണം | ഡേവിഡ് ഹേമാൻ |
തിരക്കഥ | സ്റ്റീവ് ക്ലോവ്സ് |
ആസ്പദമാക്കിയത് | ഹാരി പോട്ടർ ആന്റ് ദ ചേമ്പർ ഓഫ് സീക്രട്ട്സ് by ജെ.കെ. റൗളിംഗ് |
അഭിനേതാക്കൾ | ഡാനിയൽ റാഡ്ക്ലിഫ് റൂപെർട്ട് ഗ്രിന്റ് എമ്മ വാട്സൺ |
സംഗീതം | ജോൺ വില്ല്യംസ് |
ഛായാഗ്രഹണം | റോജർ പ്രാറ്റ് |
ചിത്രസംയോജനം | പീറ്റർ ഹോണസ് |
സ്റ്റുഡിയോ | ഹെയ്ഡേ ഫിംലിംസ് |
വിതരണം | വാർണർ ബ്രോസ് |
റിലീസിങ് തീയതി |
|
രാജ്യം | യുകെ അമേരിക്ക |
ഭാഷ | ഇംഗ്ലിഷ് |
ബജറ്റ് | $100 ദശലക്ഷം |
സമയദൈർഘ്യം | 161 മിനുട്ട് |
ആകെ | $878,979,634[1] |
ക്രിസ് കൊളംബസ് സംവിധാനം ചെയ്ത് വാർണർ ബ്രോസ് വിതരണത്തിനെത്തിച്ച[1] ഒരു കാൽപനിക കഥാ ചലച്ചിത്രമാണ് ഹാരി പോട്ടർ ആന്റ് ദ ചേമ്പർ ഓഫ് സീക്രട്ട്സ്. ജെ.കെ. റൗളിംഗിന്റെ ഇതേ പേരിലുള്ള നോവലിന്റെ ചലച്ചിത്രാവിഷ്കാരമാണിത്. ഹാരി പോട്ടർ ചലച്ചിത്ര പരമ്പരയിലെ രണ്ടാം ചലച്ചിത്രമായ ഇത് പുറത്തിറങ്ങിയത് 2002ലാണ്. മുൻ ചലച്ചിത്രമായ ഫിലോസഫേഴ്സ് സ്റ്റോണിന്റെ രചയിതാവായ സ്റ്റീവ് ക്ലോവ്സും നിർമ്മാതാവായ ഡേവിഡ് ഹേമാനും ഈ ചലച്ചിത്രത്തിലും യഥാക്രമം രചനയും നിർമ്മാണവും നിർവഹിച്ചിരിക്കുന്നു. ഹോഗ്വാർട്ട്സിലെ ഹാരി പോട്ടറുടെ രണ്ടാം വർഷ അനുഭവങ്ങളാണ് ഈ ചലച്ചിത്രത്തിന്റെ ഇതിവൃത്തം. ഡാനിയൽ റാഡ്ക്ലിഫ്, ഹാരി പോട്ടർ എന്ന കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ റൂപെർട്ട് ഗ്രിന്റും എമ്മ വാട്സണും ഹാരിയുടെ സുഹൃത്തുക്കളായ റോൺ വീസ്ലിയെയും ഹെർമിയോണി ഗ്രേഞ്ചറിനെയും അവതരിപ്പിച്ചിരിക്കുന്നു. ചേമ്പർ ഓഫ് സീക്രട്ടിന്റെ പിൻഗാമിയായി വെള്ളിത്തിരയിലെത്തിയത് പ്രിസണർ ഓഫ് അസ്കബാൻ എന്ന ചലച്ചിത്രമായിരുന്നു.
അഭിനേതാക്കൾ
[തിരുത്തുക]- ഡാനിയൽ റാഡ്ക്ലിഫ് - ഹാരി പോട്ടർ
- റൂപെർട്ട് ഗ്രിന്റ് - റോൺ വീസ്ലി
- എമ്മ വാട്സൺ - ഹെർമിയോണി ഗ്രേഞ്ചർ
- കെന്നെത്ത് ബ്രനാഗ് - ഗിൽഡെറോയ് ലോക്ക്ഹാർട്ട്
- ജോൺ ക്ലീസ് - നിയർലി ഹെഡ്ലസ് നിക്ക്
- റോബി കോൾട്രാൻ - റുബിയസ് ഹാഗ്രിഡ്
- വാർവിക്ക് ഡേവിസ് - ഫിലിയസ് ഫ്ലിറ്റ്വിക്ക്
- റിച്ചാർഡ് ഗ്രിഫിത്ത്സ് - വെർനോൺ ഡഴ്സ്ലീ
- റിച്ചാർഡ് ഹാരിസ് - ആൽബസ് ഡംബിൾഡോർ
- ജേസൺ ഇസാക്സ് - ലൂസിയസ് മാൽഫോയ്
- അലൻ റിക്മാൻ - സെർവിയസ് സ്നേപ്
- ഫിയോണ ഷാ - പെറ്റൂണിയ ഡഴ്സ്ലീ
- മാഗി സ്മിത്ത് - മിനെർവ മക്കൊൻഗാൽ
- ജൂലീ വാൾട്ടേഴ്സ് - മോളി വീസ്ലി
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Harry Potter and the Chamber of Secrets (2002)". Box Office Mojo. Retrieved 5 February 2009.
പുറംകണ്ണികൾ
[തിരുത്തുക]- ഔദ്യോഗിക വെബ്സൈറ്റ്
- ഹാരി പോട്ടർ ആന്റ് ദ ചേമ്പർ ഓഫ് സീക്രട്ട്സ് ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ
- ഹാരി പോട്ടർ ആന്റ് ദ ചേമ്പർ ഓഫ് സീക്രട്ട്സ് ഓൾമുവീയിൽ
- റോട്ടൻ ടൊമാറ്റോസിൽ നിന്ന് ഹാരി പോട്ടർ ആന്റ് ദ ചേമ്പർ ഓഫ് സീക്രട്ട്സ്
- ബോക്സ് ഓഫീസ് മോജോയിൽ നിന്ന് ഹാരി പോട്ടർ ആന്റ് ദ ചേമ്പർ ഓഫ് സീക്രട്ട്സ്
- മെറ്റാക്രിട്ടിക്കിൽ നിന്ന് ഹാരി പോട്ടർ ആന്റ് ദ ചേമ്പർ ഓഫ് സീക്രട്ട്സ്