Jump to content

ഗിയാസുദ്ദീൻ ബാൽബൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Ghiyas ud din Balban എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

Ghiyas ud din Balban
Sultan

9th Sultan of Delhi
ഭരണകാലം 1266–1286
മുൻഗാമി Nasiruddin Mahmud
പിൻഗാമി Muiz ud din Qaiqabad (grandson)
മക്കൾ
രാജവംശം House of Mamluk
മതം Sunni Islam

ദില്ലിയിലെ മംലൂക്ക് രാജവംശത്തിലെ ഏറ്റവും പ്രഗൽഭനും ശക്തനുമായ സുൽത്താനായിരുന്നു ഗിയാസുദ്ദീൻ ബാൽബൻ. 1266മുതൽ 1286വരെ അദ്ദേഹം ദൽഹി ഭരിച്ചു. ഖുത്ബുദ്ദീൻ ഐബക്കിനെയും ഇൽത്തുമിഷിനെയും പോലെ ഒരു അടിമയായാണ് ബാൽബനും ജീവിതമാരംഭിച്ചത്. മംഗോളീയറിൽ നിന്ന് ഇൽത്തുമിഷ് വിലക്ക് വാങ്ങിയ ബാൽബൻ വെള്ളം കോരുന്ന ജോലിയാണ് ആദ്യം ലഭിച്ചത്. സുൽത്താന റസിയയുടെ കാലത്ത് ബാൽബനെ നായട്ടുകാരനായി നിയമിച്ചു. നാസിറുദ്ദീൻ മഹമൂദ് സുൽത്താനായപ്പോൾ ബാൽബൻ അദ്ദേഹത്തിന്റെ മന്ത്രിയായി. 1249ൽ ബാൽബന്റെ മകളെ സുൽത്താൻ വിവാഹം ചെയ്തതോടെ ബാൽബന്റെ പദവി ഉയർന്നു. 1266ൽ നാസിറുദ്ദീൻ മഹമൂദിന്റെ മരണശേഷം ബാൽബൻ സുൽത്താൻ ആയിത്തീർന്നു.

ആദ്യകാലം

[തിരുത്തുക]

മധ്യേഷ്യയിലെ ഒരു തുർക്കി പ്രഭുവിന്റെ പുത്രനായിരുന്നു അദ്ദേഹം. ബാലനായിരിക്കെ, ഗോത്രത്തിലെ മറ്റുള്ളവരോടൊപ്പം അദ്ദേഹത്തെയും മംഗോളിയക്കാർ പിടികൂടുകയും ഗസ്നിയിൽ അടിമകളായി വിൽക്കുകയും ചെയ്തു. ബസ്രയിലെ ഖ്വാജ ജമാൽ ഉദ്-ദിൻ എന്ന സൂഫിക്ക് വിറ്റ അദ്ദേഹത്തിന്റെ പേര് ബഹാ ഉദ് ദ്ദീൻ എന്നാക്കി മാറ്റി. ഖ്വാജ അദ്ദേഹത്തെ ദില്ലിയിലേക്ക് കൊണ്ടുവരുകയും അവിടെ അദ്ദേഹത്തെയും മറ്റ് അടിമകളെയും ഒരു ഇൽബാരി തുർക്ക് വംശജനും 1232 ൽ അടിമയായി പിടികൂടപ്പെട്ടിരുന്ന സുൽത്താൻ ഷംസ്-ഉദ്-ദിൻ ഇൽട്ടുത്മിഷ് വാങ്ങി.

ഡൽഹിയിൽ മെഹ്രോളിയിലുള്ള ബാൽബന്റെ ശവകുടീരത്തിൽ അദ്ദേഹത്തിന്റെ കല്ലറ

അവലംബം

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=ഗിയാസുദ്ദീൻ_ബാൽബൻ&oldid=3819221" എന്ന താളിൽനിന്ന് ശേഖരിച്ചത്