താപഗതിക സ്വതന്ത്ര ഊർജ്ജം
ദൃശ്യരൂപം
(Thermodynamic free energy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Thermodynamics |
---|
ഒരു താപഗതിക വ്യൂഹത്തിന് ചെയ്യാനാവുന്ന പ്രവൃത്തിയുടെ അളവാണ് അതിന്റെ താപഗതിക സ്വതന്ത്ര ഊർജ്ജം എന്ന് പറയുന്നത്[1]. എഞ്ചിനീയറിംഗിലും ശാസ്ത്രത്തിലും ഒരു രാസപ്രവർത്തനത്തിന്റെയോ താപപ്രവർത്തനത്തിന്റെയോ താപഗതിക പഠനത്തിന് ഈ ആശയം ഉപയോഗപ്പടുത്തുന്നുണ്ട്. ഒരു വ്യൂഹത്തിന്റെ ആന്തരിക ഊർജ്ജത്തിൽനിന്ന് അതിന്റെ പ്രവൃത്തിയെടുക്കാൻ കഴിയാത്ത ഊർജ്ജം കുറച്ച് കിട്ടുന്ന ഊർജ്ജമാണ് ആ വ്യൂഹത്തിന്റെ സ്വതന്ത്ര ഊർജ്ജം. ഉപയോഗിക്കാൻ കഴിയാത്ത ഊർജ്ജം എന്നത് ആ സംവിധാനത്തിന്റെ എൻട്രോപ്പിയുടെയും ഗുണനഫലമാണ്.
ആന്തരിക ഊർജ്ജം പോലെതന്നെ സ്വതന്ത്ര ഊർജ്ജവും ഒരു താപഗതിക സ്ഥിരഫലനമാണ്. സാധാരണയായി ഊർജ്ജം എന്നതുകൊണ്ട് വിവക്ഷിക്കുന്നത് ഒരു സംവിധാനത്തിന്റെ സ്വതന്ത്ര ഊർജ്ജത്തെയാണ്. എന്തുകൊണ്ടെന്നാൽ ഊർജ്ജം കൊണ്ട് സൂചിപ്പിക്കുന്നത് പ്രവൃത്തിചെയ്യാൻ ലഭ്യമായ ഊർജ്ജത്തെയാണ്.