Jump to content

പള്ളിപ്പുറം സെന്റ് മേരീസ് പള്ളി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പള്ളിപ്പുറം പള്ളി
പള്ളിപ്പുറം പള്ളിയുടെ അൾത്താര

ആലപ്പുഴ ജില്ലയിലെ ചേർത്തലയിലെ പള്ളിപ്പുറം ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഒരു പുരാതന ക്രൈസ്തവ ദേവാലയമാണ് സെന്റ് മേരീസ് ഫോറോന പള്ളി. എല്ലാ വർഷവും ഓഗസ്റ്റ് 15-ന് ആഘോഷിക്കപ്പെടുന്ന സ്വർഗ്ഗാരോപണ പെരുന്നാളിൽ (Feast of Our Lady of Assumption) ധാരാളം വിശ്വാസികൾ പങ്കെടുക്കാറുണ്ട്.

ചരിത്രം

[തിരുത്തുക]

ഏഴരപ്പള്ളികളോളം തന്നെ പുരാതനത്വം അവകാശപ്പെടുന്ന ഒരു ദേവാലയമാണ് പള്ളിപ്പുറം പള്ളി. കോക്കമംഗലത്ത് തോമാശ്ലീഹ സ്ഥാപിച്ച കുരിശ് ശത്രുക്കൾ പിഴുത് വേമ്പനാട്ട് കായലിൽ എറിഞ്ഞെന്നും അത് പള്ളിപ്പുറത്തിന് സമീപമുള്ള മാട്ടേൽ എന്ന ചെറുദ്വീപിൽ എത്തിയെന്നും അത് ആദ്യം അവിടെയൊരു ചെറുദേവാലയം പണിത് അവിടെ സൂക്ഷിച്ചുവെന്നും പിന്നീട് പള്ളിപ്പുറത്ത് പണിത പള്ളിയിൽ സ്ഥാപിച്ചുവെന്നുമാണ് ഈ പള്ളിസ്ഥാപനവുമായി ബന്ധപ്പെട്ട ഐതിഹ്യം. ഇപ്പോൾ വൈക്കം, ചേർത്തല താലൂക്കുകളിലെയും കണയന്നൂർ താലൂക്കിന്റെ തെക്കൻ പ്രദേശങ്ങളിലെയും  സീറോ മലബാർ ദേവാലയങ്ങളുടെ മാതൃദേവാലയമാണ് പള്ളിപ്പുറം പള്ളി.[1] വാഴ്ത്തപ്പെട്ട ചാവറയച്ചൻ വൈദികനാവുന്നതിന് മുൻപും വൈദികനായ ശേഷം പള്ളി വികാരിയായും ഇവിടെ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തിൻറെ ഗുരുനാഥനും കർമ്മലീത്ത നിഷ്പാദുക മൂന്നാം സഭ (ഇപ്പോഴത്തെ CMI - Carmelites of Mary Immaculates) യുടെ സ്ഥാപകരിൽ പ്രധാനിയുമായ പാലക്കൽ തോമാ മല്പാൻറെ കബറിടവും ഈ ദേവാലയത്തിൻറെ മദ്ബഹയിൽ സ്ഥിതിചെയ്യുന്നു.

കുറിപ്പുകൾ

[തിരുത്തുക]

പള്ളിപ്പുറത്ത് സിറിയൻ പുരോഹിതരുടെ പരിശീലനത്തിനായി ഒരു സെമിനാരി ഉണ്ടായിരുന്നു, അതിന്റെ ശേഷിപ്പുകൾ ഇന്നും കാണാം. അവർ ലേഡിയുടെ അനുമാനത്തെക്കുറിച്ചുള്ള ചില പുരാതന പെയിന്റിംഗുകൾ ഈ സ്ഥലത്തെ സന്ദർശകരെ വളരെയധികം ആകർഷിക്കുന്നു. പുരാതനകാലത്തെ കല്ല് കൊത്തുപണികളും താളിയോല രചനകളും പള്ളിയിൽ ഇന്നും സംരക്ഷിച്ചുപോരുന്നു.

അവലംബം

[തിരുത്തുക]
  1. പള്ളിപ്പുറം പള്ളിയുടെ വെബ്‌സൈറ്റ്