രഘു റായ്
ഒരു ഇന്ത്യൻ ഛായാഗ്രാഹകനും, ഛായാഗ്രാഹകപത്രപ്രവർത്തകനുമാണ് രഘു റായ്[1][2] (ജനനം:1942). സ്വന്തം രാജ്യത്തിൽ നിന്നുള്ള വാർത്തകളും ചിത്രങ്ങളും തന്നെയാണ് ഇദ്ദേഹം തന്റെ തൊഴിൽ ജീവിതത്തിനാധാരാമാക്കിയിരുന്നത്.
ജീവിതരേഖ
[തിരുത്തുക]1965 മുതലാണ് റായ് ഒരു ഫോട്ടോഗ്രാഫർ എന്ന നിലയിൽ പ്രവർത്തിക്കാൻ തുടങ്ങിയത്. ഒരു വർഷത്തിനു ശേഷം റായ്, ന്യൂ ദില്ലി പബ്ലിക്കേഷന്റെ പത്രസ്ഥാപനമായ ദി സ്റ്റേറ്റ്സ്മാനിൽ ജോലിയിൽ പ്രവേശിച്ചു. 1976-ൽ പത്രസ്ഥാപനത്തിലെ സേവനമുപേക്ഷിച്ച് ഒരു സ്വതന്ത്ര ഛായാഗ്രാഹകനായി. 1982 മുതൽ 1992 വരെ ഇന്ത്യാ ടുഡേയിലെ ഛായാഗ്രഹണവിദ്യയുടെ അനുശാസകനായി സേവനമനുഷ്ഠിച്ചിരുന്നു. വേർഡ് പ്രസ്സ് ഫോട്ടോ മത്സരത്തിന്റെ ജൂറിയായി മൂന്നു തവണ ഇദ്ദേഹം നിയമിതനായിട്ടുണ്ട്.
1971-ൽ പത്മശ്രീ ലഭിച്ചു. അതേ വർഷം ഇന്ത്യയിലെ വന്യജീവികളുടെ മാനേജ്മെന്റ് എന്ന വിഷയത്തിൽ നടത്തിയ ദൃശ്യപരമ്പര നാഷ്ണൽ ജ്യോഗ്രഹിക്കൽ കവർ സ്റ്റോറിയായി പ്രത്യക്ഷപ്പെട്ടു. റായുടെ ഫോട്ടോപരമ്പരകൾ പ്രമുഖ മാഗസിനുകളായ ടൈം, ലൈഫ്, ജിയോ, ന്യൂയോർക്ക് ടൈംസ്, ന്യൂസ് വീക്ക് എന്നിവയിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 1971-ൽ ലോക പ്രശസ്ത ഫോട്ടോഗ്രാഫർ ഹെന്റി കാർട്ടർ ബ്രസൻ ഇദ്ദേഹത്തിനെ അന്താരാഷ്ട്ര ഫോട്ടോഗ്രാഫർമാരുടെ കൂട്ടായ്മയായ മാഗ്നം ഫോട്ടോസിലേക്ക് നാമനിർദ്ദേശം ചെയ്തു.
അവലംബം
[തിരുത്തുക]- ↑ Raghu Rai: The Man Who Redefined Photojournalism in India
- ↑ "Imaging India". Archived from the original on 2004-09-19. Retrieved 2009-07-22.